വിസയിൽ കുരുങ്ങി ഇന്ത്യയിലേക്കുള്ള വരവ് മുടങ്ങി; ഇംഗ്ലണ്ട് താരം ശുഹൈബ് ബഷീർ ആദ്യ ടെസ്റ്റിൽ നിന്ന് പുറത്ത്
താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് ഇന്ത്യയിലേക്കുള്ള വരവിന് തടസമായത്.
ദുബൈ: വിസ നടപടികൾ വൈകിയതോടെ ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിൽ നിന്ന് ഇംഗ്ലണ്ട് താരം ശുഹൈബ് ബഷീർ പുറത്ത്. ഇതോടെ യു.എ.ഇയിൽ നിന്ന് ബഷീർ ഇംഗ്ലണ്ടിലേക്ക് മടങ്ങി. വ്യാഴാഴ്ച ഹൈദരാബാദിലാണ് ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരം. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തുന്ന സ്പിന്നർ ശുഹൈബ് ബഷീറിന്റെ അഭാവം ഇംഗ്ലണ്ടിന് തിരിച്ചടിയാണ്. സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ യുവതാരത്തെ പ്രതീക്ഷയോടെയാണ് സന്ദർശകർ കണ്ടിരുന്നത്.
താരത്തിന്റെ മാതാപിതാക്കൾ പാക് വംശജരായതാണ് ഇന്ത്യയിലേക്കുള്ള വരവിന് തടസമായത്. നേരത്തെ ഇംഗ്ലണ്ട് താരം മൊയീൻ അലിയും സമാന പ്രശ്‌നം നേരിട്ടിരുന്നു. ഓസീസ് ഓപ്പണർ ഉസ്മാൻ ഖ്വവാജയും വിസ പ്രശ്‌നത്തിൽ കുരുങ്ങിയിരുന്നു. കഴിഞ്ഞ ജൂണിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ 20കാരന് വളരെ വേഗത്തിലാണ് ദേശീയ ടീമിലേക്കുള്ള വിളിയെത്തിയത്. ഇംഗ്ലണ്ടിനായി യുവ താരത്തിന്റെ അരങ്ങേറ്റ മത്സരമാണ് വിസ പ്രശ്‌നത്തെ തുടർന്ന് വൈകിയത്.
കൗണ്ടി ചാമ്പ്യൻഷിപ്പിൽ പത്ത് വിക്കറ്റുമായി തിളങ്ങിയിരുന്നു. ബഷീറിന്റെ അഭാവത്തിൽ ടോം ഹാർട്‌ലി ഇംഗ്ലണ്ടിനായി അരങ്ങേറ്റ ടെസ്റ്റ് വിസ പ്രശ്‌നത്തിൽ താരത്തിന് ഇന്ത്യയിലേക്ക് പ്രവേശിക്കാനാവാത്ത സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ് രംഗത്തെത്തി. ഇത്തരം പ്രശന്ങ്ങൾ ആദ്യമായല്ല നേരിടുന്നത്. ഇതിന് മുൻപും നിരവധി കളിക്കാർ ഇത്തരത്തിൽ വിസ കുരുക്കിൽ പെട്ടിരുന്നു. ഡിസംബർ അവസാനവാരം ടീം പ്രഖ്യാപനം നടത്തിയിരുന്നു. എന്നിട്ടും വിസ നടപടികൾ പൂർത്തിയാകാത്തത് ദൗർഭാഗ്യകരമാണെന്നും ബെൻ സ്റ്റോക്ക്് പറഞ്ഞു.
Adjust Story Font
16