Quantcast

ബാബർ അസം എവിടെ? ഏകദിന ക്രിക്കറ്റ് ലോകകപ്പ് പ്രൊമോ വീഡിയോക്കെതിരെ അക്തർ

പാകിസ്താന്റെയും ബാബർ അസമിന്റെയും സാന്നിധ്യമില്ലാതെ ലോകകപ്പ് പ്രൊമോ പൂർത്തിയാകുമെന്ന് കരുതിയവർ യഥാർത്ഥത്തിൽ ഒരു തമാശയായി മാറിയെന്നായിരുന്നു അക്തറിന്റെ ട്വീറ്റ്

MediaOne Logo

Web Desk

  • Updated:

    2023-07-23 07:36:55.0

Published:

23 July 2023 6:59 AM GMT

ബാബർ അസം എവിടെ? ഏകദിന ക്രിക്കറ്റ് ലോകകപ്പ് പ്രൊമോ വീഡിയോക്കെതിരെ അക്തർ
X

ലാഹോർ: ഐ.സി.സിയുടെ ഏകദിന ക്രിക്കറ്റ് ലോകകപ്പ് പ്രൊമോഷണൽ വീഡിയോക്കെതിരെ പാക് മുൻ താരം ഷുഹൈബ് അക്തർ. ബോളിവുഡ് സൂപ്പർ താരം ഷാറൂഖ് ഖാനെ ഉപയോഗിച്ചായിരുന്നു ഐ.സി.സിയുടെ പ്രൊമോഷണൽ വീഡിയോ. എന്നാൽ പ്രൊമോ വീഡിയോയിലെ പാക് നായകൻ ബാബർ അസമിന്റെ അസാന്നിധ്യമാണ് ഷുഹൈബ് അക്തറിനെ ചൊടിപ്പിച്ചത്.

രണ്ട് മിനുറ്റും മൂന്ന് സെക്കൻഡുമുള്ള വീഡിയോയിൽ കഴിഞ്ഞ ലോകകപ്പുകളിലെ നിമിഷങ്ങളും ആരാധകരുടെ പ്രതികരണങ്ങളും 2011 ലോകകപ്പ് ഫൈനലിലെ നിര്‍ണായക മുഹൂര്‍ത്തങ്ങളുമൊക്കെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദിനേശ് കാർത്തിക്, ശുഭ്മാൻ ഗിൽ, ഓയിൻ മോർഗൻ, ജോണ്ടി റോണ്ട്‌സ്, മുത്തയ്യ മുരളീധരൻ തുടങ്ങിയവരെയും വീഡിയോയില്‍ കാണാം.

എന്നാല്‍ അക്തര്‍ പറയും പോലെ പാകിസ്താനെ പാടെ അവഗണിച്ചിട്ടില്ല. പാകിസ്താന്റെ ലോകകപ്പ് നിമിഷങ്ങളും വീഡിയോയിൽ ഉണ്ട്. വഹാബ് റിയാസ്, ഷഹീൻ ഷാ അഫ്രീദി എന്നീ പാക് ക്രിക്കറ്റർമാരാണ് വീഡിയോയുടെ ഭാഗമായുള്ളത്. ഇവരുടെ കഴിഞ്ഞ ലോകകപ്പിലെ നിമിഷങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ പാകിസ്താൻ നായകൻ ബാബർ അസമിനെ ഉൾപ്പെടുത്തിയിട്ടില്ല. 1992 ലെ പാകിസ്താന്റെ ലോകകപ്പ് നിമിഷങ്ങളും ഇല്ല.

പാകിസ്താന്റെയും ബാബർ അസമിന്റെയും സാന്നിധ്യമില്ലാതെ ലോകകപ്പ് പ്രൊമോ പൂർത്തിയാകുമെന്ന് കരുതിയവർ യഥാർത്ഥത്തിൽ ഒരു തമാശയായി മാറിയെന്നായിരുന്നു അക്തറിന്റെ ട്വീറ്റ്. അതേസമയം ഒക്ടോബർ അഞ്ച് മുതലാണ് 2023 ഏകദിന ലോകകപ്പ് നടക്കുന്നത്. 2019ലെ ഫൈനലിസ്റ്റുകളായ ന്യൂസിലാൻഡും ഇംഗ്ലണ്ടും തമ്മിലെ മത്സരത്തോടെയാണ് ടൂർണമെന്റ് തുടങ്ങുന്നത്. 2011ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ ലോകകപ്പിന് വേദിയാകുന്നത്. പൂർണമായും ഇന്ത്യയിൽവെച്ചാണ് മത്സരങ്ങൾ. 2011ൽ മഹേന്ദ്രസിങ് ധോണിയുടെ കീഴിൽ ഇന്ത്യ കിരീടം ചൂടിയിരുന്നു. 1983ന് ശേഷം ഇന്ത്യയുടെ രണ്ടാം കിരീട നേട്ടമായിരുന്നു അത്.

TAGS :

Next Story