Quantcast

കൗണ്ടിയിൽ മിന്നും ഫോമിൽ സിറാജ്; അതും അരങ്ങേറ്റ മത്സരം

അരങ്ങേറ്റത്തിൽ തന്നെയാണ് സിറാജിന്റെ പ്രകടനം എന്നത് താരത്തിന്റെ മാറ്റ് കൂട്ടുന്നു. വാർവിക്ഷയറിന് വേണ്ടിയാണ് ഇന്ത്യയുടെ ടെസ്റ്റ് പേസർ കളിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    13 Sep 2022 2:05 PM GMT

കൗണ്ടിയിൽ മിന്നും ഫോമിൽ സിറാജ്; അതും അരങ്ങേറ്റ മത്സരം
X

ലണ്ടൻ: ടി20 ലോകകപ്പും ടീം പ്രഖ്യാപനവുമൊക്കെയാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഇപ്പോൾ നിറഞ്ഞുനിൽക്കുന്നത്. ഈ ചർച്ചയിലൊന്നും സിറാജ് ഇല്ല. എന്നാൽ കൗണ്ടി ക്രിക്കറ്റിൽ ഗംഭീരപ്രകടനം കാഴ്ചവെക്കുകയാണ് സിറാജ്. അരങ്ങേറ്റത്തിൽ തന്നെയാണ് സിറാജിന്റെ പ്രകടനം എന്നത് താരത്തിന്റെ മാറ്റ് കൂട്ടുന്നു. വാർവിക്ഷയറിന് വേണ്ടിയാണ് ഇന്ത്യയുടെ ടെസ്റ്റ് പേസർ കളിക്കുന്നത്.

സോമർസെറ്റിനെതിരായ മത്സരത്തിൽ താരം വീഴ്ത്തിയത് അഞ്ച് വിക്കറ്റുകൾ. ആദ്യ ഇന്നിങ്‌സിൽ തന്നെയായിരുന്നു സിറാജിന്റെ അഴിഞ്ഞാട്ടം. അതോടെ സോമർസെറ്റ് തീർന്നു, 219 റൺസിന് എല്ലാവരും പുറത്ത്. പാക് താരം ഇമാമുൽ ഹഖിന്റെ വിക്കറ്റോടെയാണ് സിറാജ് തുടങ്ങിയത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ സിറാജ് സോമർസെറ്റ് ബാറ്റർമാരെ പവലിയനിലേക്ക് മടക്കി. സിറാജ് എറിഞ്ഞത് 24 ഓവറുകളാണ്. ഇതിൽ ആറ് ഓവർ മെയ്ഡൻ ആയിരുന്നു.

വിട്ടുകൊടുത്തത് 82 റൺസും. 'വിക്കറ്റെടുക്കുകയല്ല, മികച്ച ലൈനിലും ലെങ്തിലും പന്തെറിഞ്ഞ് സ്ഥിരത നിലനിർത്തുകയാണ് തന്റെ ലക്ഷ്യമെന്ന് അടുത്തിടെ സിറാജ് വ്യക്തമാക്കിയിരുന്നു. ഇംഗ്ലണ്ടിലും വെസ്റ്റ് ഇൻഡീസിലും നന്നായി പന്തെറിഞ്ഞിരുന്നുവെന്നും താരം വ്യക്തമാക്കുന്നു. ഇന്ത്യക്കായി 13 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട് സിറാജ്. 40 വിക്കറ്റുകളും അക്കൗണ്ടിലുണ്ട്. ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമാകാനുള്ള കഠിന പ്രയത്‌നത്തിലാണ് താരം.

TAGS :

Next Story