മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാനാകാതെ വിൻഡീസ്: ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം 144
ടോസ് നേടിയ ദക്ഷിണാഫ്രിക്ക വെസ്റ്റ്ഇൻഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ്ഇൻഡീസ് 143 റൺസ് നേടിയത്.
തുടക്കം നന്നായെങ്കിലും ഒടുക്കം വെസ്റ്റ്ഇൻഡീസിനെ തളർത്തിയപ്പോൾ ലോകകപ്പ് ടി20യിലെ വിൻഡീസിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 144 റൺസ് വിജയലക്ഷ്യം. ടോസ് നേടിയ ദക്ഷിണാഫ്രിക്ക വെസ്റ്റ്ഇൻഡീസിനെ ബാറ്റിങിനയക്കുകയായിരുന്നു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് വെസ്റ്റ്ഇൻഡീസ് 143 റൺസ് നേടിയത്.
ലെൻഡി സിമ്മൺസും എവിൻ ലെവീസും ചേർന്ന് 73 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് ഓപ്പണിങിൽ പടുത്തുയർത്തിയത്. എവിൻ ലെവീസ് 56 റൺസ് നേടി. 35 പന്തിൽ നിന്ന് ആറ് സിക്‌സറും മൂന്ന് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു ലെവീസിന്റെ ഇന്നിങ്‌സ്. എന്നാൽ ലെൻഡി സിമ്മൺസിന് കാര്യമായ പിന്തുണകൊടുക്കാനായില്ല. 16 റൺസ് നേടിയെങ്കിലും 35 പന്തുകൾ നേരിട്ടു. ഒരൊറ്റ ബൗണ്ടറിയോ സിക്‌റോ കണ്ടെത്താൻ സിമ്മൻസിനായില്ല.
ഓപ്പണിങ് സഖ്യത്തെ കേശവ് മഹാരാജ് പൊളിച്ചതോടെ വിൻഡീ് നിര തകർന്നു. പിന്നെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീണു. ഡ്വെയ്ൻ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നായകൻ കീരൺ പൊള്ളാർഡ് ആഞ്ഞടിക്കാൻ ശ്രമിച്ചെങ്കിലും 20 പന്തിൽ 26 റൺസ് നേടാനെ കഴിഞ്ഞുള്ളൂ. വാലറ്റത്തിന് കാര്യമായ സംഭാവന നൽകാനായില്ല.
Adjust Story Font
16