ലോകകപ്പ് യോഗ്യത റൗണ്ട്; ബ്രസീലും അര്‍ജന്‍റീനയും നാളെ ഇറങ്ങുന്നു
തെക്കേ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആറ് കളിയില്‍ ആറും ജയിച്ച് ബ്രസീലാണ് ഒന്നാം സ്ഥാനത്ത്
ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കായി കരുത്തരായ അര്‍ജന്‍റീനയും ബ്രസീലും നാളെ കളത്തിലിറങ്ങും. വെള്ളിയാഴ്ച വെനസ്വേലയാണ് അര്‍ജന്‍റീനയുടെ എതിരാളികള്‍. ചിലിയാണ് ബ്രസീലിന്‍റെ എതിരാളികള്‍. ഇന്ത്യന്‍ സമയം രാവിലെ 5:30നാണ് അര്‍ജന്‍റീനയുടെ മത്സരം. രാവിലെ 6:30നാണ് ബ്രസീല്‍ ചിലി പോരാട്ടം.
തെക്കേ അമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ ആറ് കളിയില്‍ ആറും ജയിച്ച് ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. മൂന്ന് ജയവും മൂന്ന് സമനിലയും പിടിച്ച അര്‍ജന്‍റീനയും ആറ് മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞിട്ടില്ല. കോപ്പ അമേരിക്ക കിരീട നേട്ടത്തിന്‍റെ കരുത്തിലാണ് ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലേക്കും അര്‍ജന്റീന ഇറങ്ങുന്നത്.
വെനസ്വേല 26 വട്ടം നേര്‍ക്കുനേര്‍ വന്നപ്പോള്‍ 22 വട്ടവും അര്‍ജന്റീനക്കായിരുന്നു വിജയം. കോപ്പ അമേരിക്കയ ഫൈനലിലെ തോല്‍വിയുടെ നിരാശ ജയത്തോടെ മറികടക്കാന്‍ ഉറപ്പിച്ചാവും ചിലിക്കെതിരെ ബ്രസീല്‍ ഇറങ്ങുക. പരിക്കേറ്റ സാഞ്ചസ് ബ്രസീല്‍ ഇലവനില്‍ ഉണ്ടായേക്കില്ല.
മറ്റൊരു മത്സരത്തില്‍ പെറുവിനെ ഉറുഗ്വേ നേരിടും. സുവാരസും കവാനിയും ഇല്ലാതെയാണ് ഉറുഗ്വേ ഇറങ്ങുക. കോപ അമേരിക്ക ഫൈനലിന് ശേഷം ലോകകപ്പ് സെപ്തംബര്‍ ആറിന് അര്‍ജന്‍റീനയും ബ്രസീലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടും.
Adjust Story Font
16