Quantcast

ഇന്ത്യ-വിൻഡീസ് ടി20 പരമ്പരക്ക് കാണികളെ സ്റ്റേഡിയത്തിലേക്ക് അനുവദിക്കും

ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ക്കായി 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച അനുവാദം നല്‍കിയിരുന്നു. ഇതോടെ ഈഡന്‍ ഗാര്‍ഡനില്‍ 50000ത്തോളം കാണികള്‍ക്ക് പ്രവേശനം ലഭിക്കും.

MediaOne Logo

Web Desk

  • Published:

    2 Feb 2022 3:20 AM GMT

ഇന്ത്യ-വിൻഡീസ് ടി20 പരമ്പരക്ക് കാണികളെ സ്റ്റേഡിയത്തിലേക്ക് അനുവദിക്കും
X

വെസ്റ്റ് ഇന്‍ഡീസിന് എതിരായ ഇന്ത്യയുടെ ടി20 പരമ്പരയില്‍ കാണികള്‍ക്ക് പ്രവേശനം നല്‍കും. 75 ശതമാനം കാണികള്‍ക്ക് പ്രവേശനം നല്‍കുമെന്നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിക്കുന്നത്. ഇന്ത്യ-വിന്‍ഡിസ് പരമ്പരയിലെ മൂന്ന് മത്സരങ്ങളും ഈഡന്‍ ഗാര്‍ഡനിലാണ് നടക്കുന്നത്.

ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ കായിക മത്സരങ്ങള്‍ക്കായി 75 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ തിങ്കളാഴ്ച അനുവാദം നല്‍കിയിരുന്നു. ഇതോടെ ഈഡന്‍ ഗാര്‍ഡനില്‍ 50000ത്തോളം കാണികള്‍ക്ക് പ്രവേശനം ലഭിക്കും. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രയും കാണികളെ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുന്നത്. കോവിഡ് തരംഗം ഇന്ത്യയില്‍ കുറഞ്ഞുവരുന്നതിന്റെ പശ്ചാതലത്തിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് കൊണ്ടുവരുന്നത്.

അതേസമയം വെസ്റ്റ്ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരക്ക് ഇന്ത്യൻ ടീം അഹമ്മദാബാദിലെത്തി. ഈ മാസം 6നാണ് വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പര ആരംഭിക്കുന്നത്. അഹമ്മദാബാദിൽ എത്തിയതിന് പിന്നാലെ ടീം ബയോബബ്ള്‍ സുരക്ഷയിലേക്ക് മാറി. രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്.

രോഹിത് നേരത്തെയും നായകനായിരുന്നുവെങ്കിലും അത് കോഹ്‌ലിയുടെ അഭാവത്തിലായിരുന്നു. എന്നാൽ കോഹ്‌ലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രോഹിതിനെ ഏകദിന നായകനായി നിയമിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് രോഹിത് നായകനായി അരങ്ങേറേണ്ടിയിരുന്നത്. എന്നാൽ പരിക്കേറ്റതിനെ തുടർന്ന് ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചത്.

TAGS :

Next Story