'എന്തായിത്? ഇവിടെയല്ല, മുകളിൽ': കളി തടസപ്പെടുത്തി സ്‌പൈഡർ ക്യാമറ
സ്പൈഡര്‍ ക്യാമറ തടസപ്പെടുത്തിയതോടെ കളി ചായക്ക് നേരത്തെ പിരിയുകയായിരുന്നു. വിരാട് കോഹ് ലിയും സൂര്യകുമാര്‍ യാദവും ആര്‍ അശ്വിനും താഴെ വന്നിരിക്കുന്ന സ്‌പൈഡര്‍ കാമറയോട് മുകളിലേക്ക് പോകാന്‍ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുകയും ചെയ്തു.
ഇന്ത്യയും ന്യൂസിലാൻഡും തമ്മിലെ മുംബൈ ടെസ്റ്റിലെ മൂന്നാം ദിനം കളി തടസപ്പെടുത്തിയത് സ്‌പൈഡർ ക്യാമറ! ചായക്ക് പിരിയാനിരിക്കെയാണ് സ്‌പൈഡർ ക്യാമറ ഗ്രൗണ്ടിലെത്തിയത്. തിരികെ മുകളിലേക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ ബന്ധപ്പെട്ടവര്‍ നടത്തിയെങ്കിലും കഴിഞ്ഞില്ല.
അതോടെ കളി ചായക്ക് നേരത്തെ പിരിയുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിയും സൂര്യകുമാര്‍ യാദവും ആര്‍ അശ്വിനും താഴെ വന്നിരിക്കുന്ന സ്‌പൈഡര്‍ കാമറയോട് മുകളിലേക്ക് പോകാന്‍ പറഞ്ഞത് സമൂഹമാധ്യമങ്ങളില്‍ ചിരിപടര്‍ത്തുകയും ചെയ്തു.
അതേസമയം രണ്ടാം ടെസ്റ്റിൽ ന്യൂസിലാൻഡിന് ജയിക്കൻ ഇനിയും 400 റൺസ് വേണം. അവരുടെ അഞ്ച് വിക്കറ്റുകൾ നഷ്ടമായി. രണ്ട് ദിനം ശേഷിക്കെ എളുപ്പത്തിൽ ആ അഞ്ച് വിക്കറ്റുകളും നാളെയോടെ ഇന്ത്യക്ക് വീഴ്ത്താനാകുമെന്നാണ് വിലയിരുത്തൽ. 140ന് അഞ്ച് എന്ന നിലയിലാണ് മൂന്നാം ദിനം സ്റ്റമ്പ് എടുത്തത്. രച്ചിൻ രവീന്ദ്ര(2) ഹെൻറി നിക്കോളാസ്(36) എന്നിവരാണ് ക്രീസിൽ. ഇന്ത്യക്ക് വേണ്ടി അശ്വിൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യ ടെസ്റ്റ് സമനിലയില്‍ പിരിയുകയായിരുന്നു. മുംബൈ ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാം.
Adjust Story Font
16