Quantcast

ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന്; ശ്രീലങ്കയും പാകിസ്താനും നേര്‍ക്കുനേര്‍

ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ്​​ സ്റ്റേഡിയത്തിലാണ്​ കൊടിയിറക്കം

MediaOne Logo

Web Desk

  • Updated:

    2022-09-11 02:58:40.0

Published:

11 Sep 2022 2:56 AM GMT

ഏഷ്യ കപ്പ് കലാശപ്പോര് ഇന്ന്; ശ്രീലങ്കയും പാകിസ്താനും നേര്‍ക്കുനേര്‍
X

ശ്രീലങ്കയും പാകിസ്താനും ഇന്ന് ഏഷ്യാകപ്പ്​ കലാശപ്പോരിന് ഇറങ്ങും. ദുബൈ അന്താരാഷ്ട്ര ക്രിക്കറ്റ്​​ സ്റ്റേഡിയത്തിലാണ്​ കൊടിയിറക്കം.

ഇന്ത്യ, ബംഗ്ലാദേശ്​, അഫ്​ഗാനിസ്താൻ, ഹോങ്​കോങ് ​ടീമുകളെ മറികടന്നാണ് ​ലങ്കയും പാകിസ്താനും ഫൈനലിൽ ഇടംപിടിച്ചത്​. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ പാകിസ്താനെ ശ്രീലങ്ക അഞ്ച്​ വിക്കറ്റിന്​ തോൽപിച്ചിരുന്നു. കലാശ പോരാട്ടത്തിൽ തീപാറുമെന്ന കാര്യം ഉറപ്പ്​. ടൂർണമെന്‍റിൽ ഏറ്റവുമധികം ഞെട്ടിച്ചത്​ ലങ്കയാണ്​. 11ൽ 9​ മത്സരത്തിലും തോറ്റാണ് ടൂർണമെന്‍റിന്‍റെ സംഘാടകരായ​ ലങ്കൻ ടീം ദുബൈയിലെത്തിയത്​. പ്രധാന കളിക്കാർക്കേറ്റ പരിക്കുമൂലം അവസാന നിമിഷമാണ് യുവതാരങ്ങളെ ഉൾപ്പെടുത്തി ടീം പ്രഖ്യാപിച്ചത്​.

ഏഷ്യ കപ്പിലെ ആദ്യ മത്സരത്തിൽ അഫ്​ഗാനെ നേരിട്ട ശ്രീലങ്ക​ 105 റൺസിന്​ പുറത്തായി. എന്നാൽ ബംഗ്ലാദേശിനെതിരെ അവസാന ഓവറിലെ വിജയത്തിലൂടെ ലങ്ക സൂപ്പർ ഫോറിൽ കയറിക്കൂടി​. ഇന്ത്യയെയും പാകിസ്താനെയും അഫ്​ഗാനിസ്താനെയും തോൽപിച്ചാണ്​ ലങ്കൻ കുതിപ്പ്​.

പാകിസ്താനെ സംബന്ധിച്ചിടത്തോളം നായകൻ ബാബർ അസം ഇനിയും ഫോമിലേക്കെത്തിയിട്ടില്ല. അതേസമയം മുഹമ്മദ് ​റിസ്​വാൻ മികച്ച ഫോമിലാണ്​. ഐ.സി.സിടി-20 റാങ്കിങിൽ ഒന്നും രണ്ടും സ്​ഥാനത്ത്​ നിൽക്കുന്ന താരങ്ങളാണ് ​റിസ്​വാനും അ​സമും. ഫഖർ സമാനും ഖുഷ്​ദിൽ ഷായും ഷദാബ്​​ ഖാനും ആസിഫ്​ അലിയും തരക്കേടില്ലാത്ത പ്രകടനം നടത്തുന്നുണ്ട്​. ദുബൈയിലെ മൈതാനത്ത്​ ടോസ് ​നിർണായകമാണ്​. ഇതുവരെയുള്ള 12 മത്സരത്തിൽ ഒമ്പതിലും ജയിച്ചത്​ രണ്ടാമത്​ ബാറ്റ്​ ചെയ്ത ടീമാണ്​.

TAGS :

Next Story