'ഇന്ത്യന്‍ ടീമില്‍ ഒരുപാട് വിക്കറ്റ് കീപ്പര്‍മാരുണ്ട്'; റിഷഭ് പന്തിനോട് കോഹ്‌ലി
. സിക്സ് പറത്തി ഒരു വിക്കറ്റ് കീപ്പറാണ് ഇന്ത്യക്ക് ലോകകപ്പ് നേടി തന്നത് എന്നും 2011 ലോകകപ്പ് ജയത്തെ ഓര്‍മിപ്പിച്ച് കോഹ്‌ലിയോട് പന്ത് പറയുന്നു
ട്വന്റി20 ലോകകപ്പിലെ ഇന്ത്യാ-പാക് പോരിന്റെ ആവേശം കൂട്ടിയാണ് മോക്ക മോക്ക പരസ്യം വീണ്ടുമെത്തിയത്. പാകിസ്ഥാനെ ട്രോളിയുള്ള പരസ്യം ആരാധകര്‍ ഏറ്റെടുത്തതിന് പിന്നാലെ കോഹ്ലിയും ഋഷഭ് പന്തും തമ്മിലെ രസകരമായ വാക് പോരുമായാണ് അടുത്ത സ്റ്റാര്‍സ്പോര്‍ട്സ് ഇന്ത്യയുടെ പരസ്യം.
ഇന്ത്യന്‍ ടീമില്‍ ഒരുപാട് വിക്കറ്റ് കീപ്പര്‍മാരുണ്ട് എന്ന് പന്തിനെ ഓര്‍മിപ്പിക്കുകയാണ് കോഹ്‌ലി. വിര്‍ച്വല്‍ കോളിലൂടെയാണ് പന്തും കോഹ്‌ലിയും തമ്മിലെ സംസാരം. ട്വന്റി20യില്‍ സിക്സുകള്‍ നിങ്ങള്‍ക്ക് ജയം തേടി തരും എന്നാണ് പന്തിനോട് കോഹ്‌ലി പറയുന്നത്. ആശങ്കപ്പെടേണ്ട, ഞാന്‍ എല്ലാ ദിവസവും പരിശീലനം നടത്തുന്നുണ്ട് എന്ന് പന്തിന്റെ മറുപടിയും. സിക്സ് പറത്തി ഒരു വിക്കറ്റ് കീപ്പറാണ് ഇന്ത്യക്ക് ലോകകപ്പ് നേടി തന്നത് എന്നും 2011 ലോകകപ്പ് ജയത്തെ ഓര്‍മിപ്പിച്ച് കോഹ്‌ലിയോട് പന്ത് പറയുന്നു.
.@imVkohli remembers @msdhoni while calling @RishabhPant17 🤔
— Star Sports (@StarSportsIndia) October 14, 2021
Learn why in Part 1 of #SkipperCallingKeeper & stay tuned for Part 2!#LiveTheGame, ICC Men's #T20WorldCup 2021:#INDvENG | Oct 18, Broadcast: 7 PM, Match: 7.30 PM#INDvAUS | Oct 20, Broadcast: 3 PM, Match: 3.30 PM pic.twitter.com/SLYXUQj75g
അതെ, എന്നാല്‍ അതിന് ശേഷം ധോനിയെ പോലൊരു വിക്കറ്റ് കീപ്പറെ ഇന്ത്യക്ക് ലഭിച്ചിട്ടില്ലെന്ന് കോഹ്‌ലി. ഞാനാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറെന്ന് പന്തിന്റെ മറുപടി. അതിന് കോഹ്‌ലി നല്‍കുന്ന മറുപടി ഇങ്ങനെയാണ്, ഇന്ത്യക്ക് ഒരുപാട് വിക്കറ്റ് കീപ്പര്‍മാരുണ്ട്, സന്നാഹ മത്സരങ്ങളില്‍ ആര് കളിക്കും എന്ന് നോക്കട്ടെ.ലോകക്പ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 24ന് പാകിസ്താന് എതിരെയാണ്.
Adjust Story Font
16