Quantcast

'ഞങ്ങളുടെ ബേബി ഡിവില്ലിയേഴ്‌സ്': അരങ്ങേറ്റം ഗംഭീരമാക്കിയ ബദോനിയെ പുകഴ്ത്തി രാഹുൽ

അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി തികയ്ക്കാനും ഈ യുവതാരത്തിനായി. ലക്നൗ ടീം പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലായിരുന്നു ബദോനിയുടെ മാസ്മരിക പ്രകടനമെന്നതും ശ്രദ്ധേയം.

MediaOne Logo

Web Desk

  • Published:

    29 March 2022 12:55 PM GMT

ഞങ്ങളുടെ ബേബി ഡിവില്ലിയേഴ്‌സ്: അരങ്ങേറ്റം ഗംഭീരമാക്കിയ ബദോനിയെ പുകഴ്ത്തി രാഹുൽ
X

അരങ്ങേറ്റ മത്സരത്തില്‍തന്നെ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന് വേണ്ടി അര്‍ധ സെഞ്ചുറി കണ്ടെത്തിയ ആയുഷ് ബദോനിയെ പുകഴ്ത്തി ലക്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍. ബദോനിയെ ബേബി ഡിവില്ലിയേഴ്‌സ് എന്നാണ് രാഹുല്‍ വിശേഷിപ്പിച്ചത്.

ടീമിന്റെ അരങ്ങേറ്റത്തോടൊപ്പം ചില താരങ്ങളും ഐപിഎല്ലിൽ അരങ്ങേറ്റം കുറിച്ചിരുന്നു. അതിലൊരു ബാറ്ററാണ് ഡല്‍ഹി സ്വദേശിയായ ആയുഷ് ബദോനി. അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി തികയ്ക്കാനും ഈ യുവതാരത്തിനായി. ലക്നൗ ടീം പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലായിരുന്നു ബദോനിയുടെ മാസ്മരിക പ്രകടനമെന്നതും ശ്രദ്ധേയം.

'അവൻ ഞങ്ങളുടെ ബേബി എബിഡിയാണ്. തുടക്കം മുതൽ തന്നെ അത്ഭുതപ്പെടുത്തിയ താരം. ലഭിച്ച അവസരം ബദോനി കൃത്യമായി ഉപയോഗിച്ചതിൽ സന്തോഷമുണ്ട്. ടീം നാല് വിക്കറ്റുകൾ വീണ് തകർച്ച മുന്നിൽക്കണ്ട് നിൽക്കുകയായിരുന്ന ഘട്ടത്തിലും സമ്മർദത്തിനടിപ്പെടാതെ ബദോനി നല്ല പ്രകടനം നടത്തി. വരും മത്സരങ്ങളിലും അവൻ മികച്ച പ്രകടനങ്ങൾ ടീമിനായി നൽകും എന്നാണ് പ്രതീക്ഷ.' രാഹുൽ മത്സരശേഷം പറഞ്ഞു.

ആറാം നമ്പറില്‍ ഇറങ്ങിയ ബദോനി 54 റണ്‍സ് നേടി പുറത്താവുകയായിരുന്നു. 41 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ബദോനിയുടെ ഇന്നിങ്സ്. ആദ്യം ബാറ്റിങിനിയക്കപ്പെട്ട ലഖ്‌നൗ ടീം തകര്‍ച്ച നേരിടവെയായിരുന്നു ബദോനിയും ദീപക് ഹുഡയും (55) ഫിഫ്റ്റികളുമായി രക്ഷകരായത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു ടീം സ്‌കോറിലേക്കു 87 റണ്‍സ് കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

'Baby AB': Super Giants batter Badoni impresses Rahul in losing cause; captain says 'packs a punch & plays 360 degrees'

TAGS :

Next Story