Quantcast

നായകനെന്ന നിലയില്‍ കോലിക്ക് ഇനിയും അവസരങ്ങള്‍ നല്‍കണമെന്ന് റെയ്ന

ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് കോലി‍. മികച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ പരിശോധിച്ചാല്‍ മനസിലാവുമെന്നും സുരേഷ് റെയ്ന

MediaOne Logo

Web Desk

  • Updated:

    2021-07-13 07:39:57.0

Published:

12 July 2021 4:00 PM GMT

നായകനെന്ന നിലയില്‍ കോലിക്ക് ഇനിയും അവസരങ്ങള്‍ നല്‍കണമെന്ന് റെയ്ന
X

ക്യാപ്റ്റനെന്ന നിലയില്‍ കോലിക്ക് ഇനിയും സമയം നല്‍കണമെന്ന് സുരേഷ് റെയ്ന. ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനാണ് കോലി‍. മികച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ റെക്കോഡുകള്‍ പരിശോധിച്ചാല്‍ മനസിലാവുമെന്നും സുരേഷ് റെയ്ന പറഞ്ഞു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യ തോറ്റതിന് പിന്നാലെ കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ചോദ്യം ഉയര്‍ന്നിരുന്നു. ഇതിനോടായിരുന്നു സുരേഷ് റെയ്‌നയുടെ പ്രതികരണം. ഐസിസി കിരീടങ്ങള്‍ സ്വന്തമാക്കുക എളുപ്പമല്ല. ഐപിഎല്‍ കിരീടം പോലും കോലി നേടിയിട്ടില്ല. അദ്ദേഹത്തിന് കുറച്ചുകൂടെ സമയം നല്‍കണം.'' റെയ്‌ന വ്യക്തമാക്കി.

ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത പരമ്പര. ആ പരമ്പര കൂടി കൈവിട്ടാൽ വിമർശം കനക്കും. 2014ലാണ് കോലി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. ധോണി ടെസ്റ്റില്‍ നിന്ന് വിരമിച്ചതോടെയായിരുന്നു അത്. ആസ്ട്രേലിയയില്‍ അജിങ്ക്യ രഹാനയുടെ കീഴില്‍ കിരീടം നേടിയപ്പോഴും കോലിക്ക് നേരെ വിമര്‍ശമുയര്‍ന്നിരുന്നു.

TAGS :

Next Story