ബാബർ അസമിനെ പിന്തള്ളി സൂര്യകുമാർ; ടി20 റാങ്കിങ്ങിൽ മുന്നേറ്റം
പാകിസ്താന്റെ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് സൂര്യകുമാർ യാദവ് മൂന്നാം റാങ്കിലെത്തി
ദുബായ്: ഐസിസി ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ ഇന്ത്യൻ താരം സൂര്യകുമാർ യാദവിന് മുന്നേറ്റം. പാകിസ്താന്റെ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് സൂര്യകുമാർ യാദവ് മൂന്നാം റാങ്കിലെത്തി.
ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20 പരമ്പരയിൽ 25 പന്തിൽ നിന്ന് 46 റൺസ് നേടിയതാണ് സൂര്യകുമാർ യാദവിനെ തുണച്ചത്. ഓസ്ട്രേലിയക്കെതിരായ ആദ്യ ട്വന്റി20യിലെ അർധസെഞ്ച്വറി നേട്ടത്തോടെ കെ.എൽ രാഹുൽ അഞ്ച് സ്ഥാനങ്ങൾ മുകളിലേക്ക് കയറി 18ാം റാങ്കിലെത്തി.
ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിരാട് കോഹ്ലി 16ാം റാങ്കിലാണ്. പാകിസ്താന്റെ ബാറ്റർ മുഹമ്മദ് റിസ്വാൻ തന്നെയാണ് ട്വന്റി20 ബാറ്റേഴ്സ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാമത് സൗത്ത് ആഫ്രിക്കയുടെ മാർക്രമാണ്. ഏഷ്യാ കപ്പിൽ ഉൾപ്പെടെ മങ്ങിയ പ്രകടനത്തിലേക്ക് വീണതാണ് ബാബർ അസമിന് തിരിച്ചടിയായത്.
ഏഷ്യാ കപ്പിൽ 6 മത്സരങ്ങളിൽ നിന്ന് ബാബർ അസം സ്‌കോർ ചെയ്തത് 68 റൺസ് മാത്രമാണ്. ഇംഗ്ലണ്ടിന് എതിരായ ഏഴ് ട്വന്റി20യുടെ പരമ്പരയിൽ 31 റൺസ് എടുത്ത് ബാബർ മടങ്ങുകയും ചെയ്തു. 725 പോയിന്റോടെ ഇംഗ്ലണ്ടിന്റെ ഡേവിഡ് മലനാണ് അഞ്ചാം സ്ഥാനത്ത്. ഓസീസ് ട്വന്റി20 ക്യാപ്റ്റൻ ആരോൺ ഫിഞ്ച് ആറാമതും.
Adjust Story Font
16