മുഷ്താഖ് അലി ടി20 കിരീടം നേടിയ തമിഴ്‌നാടിന് എത്ര കിട്ടും?
പണം പ്രശ്‌നമില്ലാത്ത ബി.സി.സി.ഐ എത്രയാണ് ജേതാവിനും റണ്ണര്‍അപ്പുകള്‍ക്കും നൽകുന്നത്? ഏതൊരു ക്രിക്കറ്റ് പ്രേമിക്കും അറിയാൻ ആകാംക്ഷയുണ്ടാകും. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റ് ക്രിക്ക്ട്രാക്കറിൽ വന്ന റിപ്പോർട്ട് പ്രകാരം 10ലക്ഷമാണ് ജേതാക്കൾക്ക് ലഭിക്കുക.
ഈ വർഷത്തെ സയിദ് മുഷ്താഖ് അലി ടി20യിൽ സൗത്ത് ഇന്ത്യൻ മേധാവിത്വമായിരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇതിൽ മാറ്റമൊന്നും സംഭവിക്കാറില്ല. കർണാടകയെ തോൽപിച്ചാണ് തമിഴ്‌നാട് ഈ സീസണിൽ കിരീടം ചൂടിയത്. തമിഴ്‌നാട് ബാറ്റർ ഷാറൂഖ് ഖാന്റെ അവസാന പന്തിലെ സിക്‌സർ ക്രിക്കറ്റ് പ്രേമികൾ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. എന്നാൽ സയിദ് മുഷ്താഖ് അലി ടി20യിൽ കിരീടം നേടിയ ടീമിന് എത്രയാണ് സമ്മാനത്തുക.
പണം പ്രശ്‌നമില്ലാത്ത ബി.സി.സി.ഐ എത്രയാണ് ജേതാവിനും റണ്ണര്‍അപ്പുകള്‍ക്കും നൽകുന്നത്? ഏതൊരു ക്രിക്കറ്റ് പ്രേമിക്കും അറിയാൻ ആകാംക്ഷയുണ്ടാകും. പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റ് ക്രിക്ക്ട്രാക്കറിൽ വന്ന റിപ്പോർട്ട് പ്രകാരം 10ലക്ഷമാണ് ജേതാക്കൾക്ക് ലഭിക്കുക. റണ്ണർ അപ്പിന് അഞ്ച് ലക്ഷവും ലഭിക്കും. അതേസമയം സെമിയിലെത്തുന്നവർക്കൊന്നും പ്രത്യേകം തുക ബി.സി.സി.ഐ നൽകുന്നില്ല.
ഇത് മൂന്നാം തവണയാണ് തമിഴ്‌നാട് സയിദ് മുഷ്താഖ് ടി20യിൽ കിരീടം നേടുന്നത്. തമിഴ്‌നാടിന്റെ തുടർച്ചയായ രണ്ടാം കിരീട നേട്ടവുമാണ്. അതേസമയം കർണാടക ആദ്യമായാണ് സയിദ് മുഷ്താഖ് അലി ടി20 ഫൈനലിൽ തോൽക്കുന്നത്. കർണാടക ഉയർത്തിയ 152 വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കി നിൽക്കേ തമിഴ്‌നാട് മറികടക്കുകയായിരുന്നു. അവസാന ഓവറിലെ ഷാരൂഖ് ഖാന്റെ ബാറ്റിങാണ് മത്സരത്തിൽ നിർണായകമായത്.
15 പന്തിൽ 33 റൺസാണ് ഷാരൂഖ് ഖാൻ അടിച്ചുകൂട്ടിയത്. അവസാനപന്തിൽ 5 അഞ്ച് റൺസായിരുന്നു തമിഴ്‌നാടിന് വേണ്ടിയിരുന്നത്. സിക്‌സിൽ കുറഞ്ഞ ഒന്നും വിജയം നൽകാത്ത അവസ്ഥയിൽ ഷാരൂഖ് ഖാന്റെ ബാറ്റിൽ നിന്നുതിർന്ന ഷോട്ട് ബൗണ്ടറിയും കടന്ന് പറന്നതോടെ തമിഴ്‌നാടിന് മൂന്നാം മൂന്നാം സയ്യിദ് മുഷ്താഖ് അലി കിരീടം. 2019 ൽ കർണാടകയോട് തന്നെ ഏറ്റുവാങ്ങിയ ഒരു റൺസ് തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഈ മത്സരവിജയം.
Adjust Story Font
16