Quantcast

ടി20യിൽ കലിപ്പടങ്ങാതെ സഞ്ജു; മുഷ്താഖ് അലി ട്രോഫിയിൽ അർധസെഞ്ച്വറി, കേരളത്തിന് ജയത്തുടക്കം

ഓപ്പണറായി ക്രീസിലെത്തിയ സഞ്ജു 45 പന്തിൽ 10 ഫോറും മൂന്ന് സിക്‌സറും സഹിതം 75 റൺസാണ് അടിച്ചെടുത്തത്.

MediaOne Logo

Sports Desk

  • Published:

    23 Nov 2024 3:26 PM GMT

Sanju not starting in T20; Half-century in Mushtaq Ali Trophy, Kerala wins
X

ഹൈദരാബാദ്: ബംഗ്ലാദേശിനെതിരെ കരിയറിലെ ആദ്യ ടി20 സെഞ്ച്വറി നേടിയ രാജീഗ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വീണ്ടും സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സർവ്വീസസിനെതിരെയാണ് കേരളത്തിന്റെ ക്യാപ്റ്റൻ കൂടിയായ സഞ്ജു (45 പന്തിൽ 75) തകർത്തടിച്ചത്. മത്സരത്തിൽ മൂന്ന് വിക്കറ്റ് ജയവും സ്വന്തമാക്കി. സർവീസസ് ഉയർത്തിയ 150 റൺസ് വിജയക്ഷ്യം 18.1 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ കേരളം മറികടന്നു. സഞ്ജുവിന്റെ അർധ സെഞ്ച്വറിക്കൊപ്പം രോഹൻ എസ് കുന്നുമ്മൽ 27 റൺസെടുത്തു മികച്ച പിന്തുണ നൽകി. നേരത്തെ അഖിൽ സ്‌കറിയ സർവ്വീസസിന്റെ അഞ്ച് വിക്കറ്റ് വീഴ്ത്തി.


മറുപടി ബാറ്റിങിൽ സഞ്ജു -രോഹൻ ഓപ്പണിങ് സഖ്യം 73 റൺസ് ചേർത്തു. 45 പന്തിൽ 10 ഫോറും മൂന്ന് സിക്‌സറും സഹിതമാണ് സഞ്ജു 75 റൺസ് നേടിയത്. വിശാൽ ഗൗറിന് വിക്കറ്റ് നൽകി 30 കാരൻ മടങ്ങുമ്പോഴേക്ക് കേരളം ലക്ഷ്യത്തോടടുത്തിരുന്നു. വിഷ്ണു വിനോദ്(3), മുഹമ്മദ് അസ്ഹറുദ്ദീൻ(11),സച്ചിൻ ബേബി(6), അബ്ദുൽ ബാസിത്(1) വേഗത്തിൽ മടങ്ങിയെങ്കിലും സൽമാൻ നിസാർ(19 പന്തിൽ 21) കേരളത്തിന് ജയമൊരുക്കി.

നേരത്തെ മോഹിത് അഹൽവാത്തിന്റേയും(29 പന്തിൽ 41), അരുൺ കുമാറിന്റേയും(22 പന്തിൽ 28) മികവിലാണ് സർവ്വീസസ് 149 റൺസിലേക്കെത്തിയത്. കേരള നിരയിൽ അഖിൽ സ്‌കറിയ 4 ഓവറിൽ 30 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തി. നിധീഷ് രണ്ട് വിക്കറ്റ് നേടി.

TAGS :

Next Story