തുടർച്ചയായി മൂന്നാം ടി20 സെഞ്ച്വറി; സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും തിലക് ഷോ
14 ഫോറും പത്തു സിക്‌സറും സഹിതം 67 പന്തിൽ 151 റൺസാണ് തിലക് അടിച്ചെടുത്തത്
രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കക്കെതിരെ നിർത്തിയിടത്ത് നിന്ന് വീണ്ടും തുടങ്ങി തിലക് വർമ. ആഭ്യന്തര ക്രിക്കറ്റിലെ ടി20 ടൂർണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ മത്സരത്തിൽ മേഘാലയക്കെതിരെ ഹൈദരാബാദിനായി സെഞ്ച്വറി പ്രകടനമാണ് യുവതാരം നടത്തിയത്. 67 പന്തിൽ 151 റൺസാണ് തിലക് വർമ അടിച്ചെടുത്തത്.
CAPTAIN TILAK VARMA MADNESS 🥶
— Johns. (@CricCrazyJohns) November 23, 2024
- 151* runs from just 66 balls including 14 fours & 10 sixes in Syed Mushtaq Ali as a Captain of Hyderabad...!!!! pic.twitter.com/2vksO9C93o
ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിൽ തുടർച്ചയായി രണ്ട് സെഞ്ചുറികൾ നേടി റെക്കോർഡിട്ട താരം രാജ്‌കോട്ടിലും ബൗളർമാരെ പ്രഹരിച്ച് മറ്റൊരു ശതകത്തിലേക്ക് ബാറ്റുവീശി. ടി20 ക്രിക്കറ്റിൽ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന റെക്കോർഡും ഇതോടെ 22 കാരൻ സ്വന്തമാക്കി. ഇതിന് പുറമെ മുഷ്താഖ് അലി ടി20യിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറും മുംബൈ ഇന്ത്യൻസ് താരം സ്വന്തം പേരിലാക്കി. 147 റൺസെടുത്തിരുന്ന ശ്രേയസ് അയ്യരുടെ റെക്കോർഡാണ് മറികടന്നത്.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഹൈദരാബാദിന്റെ തുടക്കം മോശമായി. ആദ്യ ഓവറിൽ തന്നെ ഓപ്പണർ രാഹുൽ സിങ് ഗാലൗട്ടിനെ നഷ്ടമായി. എന്നാൽ മൂന്നാം നമ്പറിലിറങ്ങിയ ഹൈദരാബാദ് ക്യാപ്റ്റൻ കൂടിയായ തിലക് അതിവേഗം റൺസടിച്ചുകൂട്ടി. 14 ഫോറും 10 സിക്‌സറും സഹിതമാണ് 151 റൺസ് നേടിയത്. 20 ഓവറിൽ 248 എന്ന കൂറ്റൻ സ്‌കോറാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. മറുപടി ബാറ്റിങിൽ മേഘാലയ 69 റൺസിന് ഓൾഔട്ടായി. 179 റൺസിന്റെ കൂറ്റൻ ജയമാണ് ഹൈദരാബാദ് സ്വന്തമാക്കിയത്. അടുത്തിടെ പുറത്തുവിട്ട ഐസിസി റാങ്കിങിൽ മൂന്നാംസ്ഥാനത്തേക്കുയർന്നിരുന്നു
Adjust Story Font
16