സ്‌കോട്ട്‌ലന്‍ഡിനെ എറിഞ്ഞിട്ട് അഫ്ഗാനിസ്ഥാന്‍; 130 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം
അഞ്ച് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയ മുജീബ് ഉള്‍ റഹ്‌മാനാണ് സ്‌കോട്ട്‌ലാന്റിന്‍റെ ചിറകരിഞ്ഞത്.
ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന് 130 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. അഫ്ഗാന്‍ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോറിന് അടുത്തെത്താന്‍ പോലും സ്‌കോട്ട്‌ലന്‍ഡിനായില്ല. 190 റണ്‍സ് മറികടക്കാന്‍ ഇറങ്ങിയ സ്‌കോട്ട്‌ലാന്റിന് 10.2 ഓവറില്‍ 60 റണ്‍സെടുക്കാനെ ആയുള്ളൂ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡിന്റെ ഓപണിങ് തന്നെ പാളി. 36 റണ്‍സ് എടുക്കുന്നതിനിടെ അഞ്ച് പേരാണ് ഗ്രൗണ്ട് വിട്ടത്. മുജീബ് ഉള്‍ റഹ്‌മാന്റെയും റാഷിദ് ഖാന്റെയും ബൗളിങ് മികവില്‍ സ്‌കോട്ട്‌ലന്‍ഡ് താരങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. 20റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വിക്കറ്റ് വീഴ്ത്തിയതാണ് മുജീബ് സ്‌കോട്ട്‌ലന്‍ഡിന്റെ ചിറകരിഞ്ഞത്. റാഷിദ് ഖാന്‍ നാല് വിക്കറ്റ് വീഴ്ത്തി.
18 ബോളില്‍ നിന്ന് 25 റണ്‍സെടുത്ത ജോര്‍ജ് മുന്‍സി മാത്രമാണ് ഭേദപ്പെട്ട പ്രകടനമെങ്കിലും കാഴ്ചവെച്ചത്. അഞ്ചുപേര്‍ പൂജ്യത്തിന് പുറത്തായി കെയില്‍ കോട്ട്‌സര്‍ (10) ക്രിസ് ഗ്രീവിസ് 12 റണ്‍സും നേടി.
അഫ്ഗാന് വേണ്ടി ഓപ്പണിങ് ഇറങ്ങിയ ഹസ്രതുള്ള സാസിയും (44), മുഹമ്മദ് ഷഹ്സാദും (22) ചേര്‍ന്ന് മികച്ച തുടക്കം നല്‍കി. 5.5 ഓവറില്‍ ഷെഹ്സാദ് മടങ്ങിയെങ്കിലും പിന്നാലെ ക്രീസിലെത്തിയ റഹ്‌മാനുള്ള ഗുര്‍ബസും പത്താം ഓവറില്‍ ക്രീസിലെത്തിയ നജീബുള്ള സദ്രാനും ചേര്‍ന്ന് സ്‌കോട്ട്ലന്‍ഡ് ബോളര്‍മാരെ കണക്കിന് ശിക്ഷിച്ചു. 37 പന്തില്‍ 4 സിക്സിന്റെ അകമ്പടിയോട് കൂടി 46 റണ്‍സുമായി അവസാന ഓവറുകളില്‍ തകര്‍ത്തടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗുര്‍ബസ് മടങ്ങി. പക്ഷേ അവസാന പന്ത് വരെ പോരാടി അര്‍ധ സെഞ്ച്വറിയുമായാണ് സദ്രാന്‍ മടങ്ങിയത് (33 പന്തില്‍ 59 ).
സഫിയാൻ ഷെരീഫ് രണ്ട് വിക്കറ്റും, ജോഷ് ഡേവി, മാർക്ക് വാട്ട് എന്നിവർ സ്‌കോട്ട്‌ലൻഡിനു വേണ്ടി ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
Adjust Story Font
16