Quantcast

138 റൺസ് അകലെ ഇംഗ്ലണ്ടിന് കിരീടം, പൊരുതാൻ ഉറച്ച് പാകിസ്താൻ

MediaOne Logo

Web Desk

  • Updated:

    2022-11-13 10:11:05.0

Published:

13 Nov 2022 9:51 AM GMT

138 റൺസ് അകലെ ഇംഗ്ലണ്ടിന് കിരീടം, പൊരുതാൻ ഉറച്ച് പാകിസ്താൻ
X

മെൽബൺ: ടി20 ലോകകപ്പിലെ കലാശപ്പോരിൽ ഇംഗ്ലണ്ടിന് 138 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. ഒരു നിലയിലും പാക് ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിങ്. സ്‌കോർ 29 ൽ എത്തിനിൽക്കെയായിരുന്നു പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത്.

മുഹമ്മദ് റിസ്‌വാനെ വിക്കറ്റിന് മുന്നിൽ കുടുക്കി സാം കറൺ പാകിസ്താന് ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നീടെത്തിയ മുഹമ്മദ് ഹാരിസ് 8 റൺസാണ് എടുത്തത്. രണ്ട് വിക്കറ്റ് പോയതിന് പിന്നാലെ ശ്രദ്ധയോടെ ക്യാപ്റ്റൻ ബാബർ അസമും ഷാൻ മസൂദും ചേർന്ന് ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌കോർ 84 എത്തിനിൽക്കെ ബാബർ പുറത്തായി.

പിന്നീടെത്തിയ ബാറ്റർമാരെല്ലാം കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായതോടെ സ്‌കോർ 137 ൽ ഒതുങ്ങി. ഇംഗ്ലണ്ടിനായി സാം കറൺ മൂന്നും ആദിൽ റഷീദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ടു വിക്കറ്റെടുത്തപ്പോൾ ബെൽ സ്‌റ്റോക്‌സ് ഒരു വിക്കറ്റ് നേടി.

ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ടും പാകിസ്താനും ഇറങ്ങുന്നത്. അതേസമയം, മഴയുടെ ഭീഷണിയുടെണ്ടെങ്കിലും ഇന്ന് തന്നെ കളി പൂർത്തിയാക്കാനാകും. ടോസ് ലഭിച്ചിരുന്നുവെങ്കിൽ ഫീൽഡിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് പാകിസ്താൻ നായകൻ ബാബർ അസമും വ്യക്തമാക്കി.

പാകിസ്താൻ (പ്ലേയിംഗ് ഇലവൻ): ബാബർ അസം(നായകൻ), മുഹമ്മദ് റിസ്വാൻ(വിക്കറ്റ്കീപ്പർ), മുഹമ്മദ് ഹാരിസ്, ഷാൻ മസൂദ്, ഇഫ്തിഖർ അഹമ്മദ്, ഷദാബ് ഖാൻ, മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയർ, നസീം ഷാ, ഹാരിസ് റൗഫ്, ഷഹീൻ അഫ്രീദി

ഇംഗ്ലണ്ട് (പ്ലേയിംഗ് ഇലവൻ): ജോസ് ബട്ട്ലർ (നായകൻ), അലക്സ് ഹെയ്ൽസ്, ഫിലിപ്പ് സാൾട്ട്, ബെൻ സ്റ്റോക്സ്, ഹാരി ബ്രൂക്ക്, ലിയാം ലിവിംഗ്സ്റ്റൺ, മൊയിൻ അലി, സാം കറൻ, ക്രിസ് വോക്സ്, ക്രിസ് ജോർദാൻ, ആദിൽ റഷീദ്

TAGS :

Next Story