Quantcast

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിന് ഭീഷണി; സുരക്ഷ വർധിപ്പിച്ചു

ന്യൂയോർക്കിലെ ഐസൻഹോവർ പാർക്കിൽ ജൂൺ ഒൻപതിനാണ് ആവേശപോരാട്ടം

MediaOne Logo

Sports Desk

  • Published:

    31 May 2024 6:48 AM GMT

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാക് മത്സരത്തിന് ഭീഷണി; സുരക്ഷ വർധിപ്പിച്ചു
X

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ-പാകിസ്താൻ മത്സരത്തിന് തീവ്രവാദി ഭീഷണിയെന്ന് റിപ്പോർട്ട്. ഇതോടെ മത്സരം നടക്കുന്ന സ്‌റ്റേഡിയത്തിലും പരിസരങ്ങളിലും സുരക്ഷ വർധിപ്പിച്ചു. ന്യൂയോർക്കിലെ ഐസൻഹോവർ പാർക്കിൽ ജൂൺ ഒൻപതിനാണ് ആവേശ പോരാട്ടം. സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്ന് ഗവർണറുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്ഥാവനയിൽ വ്യക്തമാക്കി. ഭീകരസംഘടനയായ ഐഎസിന്റേതാണ് ഭീഷണിയാണെന്നാണ് റിപ്പോർട്ടുകൾ.

മത്സരത്തിന് സുരക്ഷ ഉറപ്പാക്കുന്നതിന് പൊലീസ് മതിയായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് കൗണ്ടി പൊലീസ് കമ്മീഷണർ പാട്രിക് റൈഡർ ഉറപ്പുനൽകി. ഈ പ്രദേശത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സുരക്ഷയാണ് ഞങ്ങൾ ലോകകപ്പിന് വേണ്ടി ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോർക്കിലെ സ്റ്റേഡിയങ്ങളിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ജൂൺ മൂന്ന് മുതൽ 12 വരെയായി എട്ട് മത്സരങ്ങളാണ് ഇതേ വേദിയിൽ നടക്കുക.

ജൂൺ ഒന്നു മുതൽ 29വരെ യുഎസിലും വെസ്റ്റ് ഇൻഡീസിലുമായാണ് ട്വന്റി 20 ലോകകപ്പ് അരങ്ങേറുക. ഇതിനകം ന്യൂയോർക്കിലെത്തിയ ഇന്ത്യൻ ടീം പരിശീലനത്തിലാണ്. വിരാട് കോഹ്‌ലിയാണ് അവസാനമായി ടീമിനൊപ്പം ചേരുക. ടെക്സാസിൽ യുഎസ്-കാനഡ മത്സരത്തോടെയാണ് ക്രിക്കറ്റ് മാമാങ്കം ആരംഭിക്കുക. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

TAGS :

Next Story