Quantcast

ലോകകപ്പിലും വിവാദ അമ്പയറിങ്; ബംഗ്ലാദേശിന് നഷ്ടമായത് നിർണായക നാല് റൺസും ജയവും

നിയമപ്രകാരം അമ്പയർ ഔട്ട് വിളിച്ചാൽ ആ പന്ത് ഡെഡ് ആയാണ് കണക്കാക്കുക. ഇതോടെ നിർണായക നാലു റൺസ് ബംഗ്ലാദേശിന് നഷ്ടമായി.

MediaOne Logo

Sports Desk

  • Updated:

    2024-06-11 13:28:24.0

Published:

11 Jun 2024 1:27 PM GMT

ലോകകപ്പിലും വിവാദ അമ്പയറിങ്; ബംഗ്ലാദേശിന് നഷ്ടമായത് നിർണായക നാല് റൺസും ജയവും
X

ന്യൂയോർക്ക്: ടി 20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക-ബംഗ്ലാദേശ് മത്സരത്തിൽ വിവാദമായി അമ്പയറുടെ തീരുമാനം. ന്യൂയോർക്കിലെ നസാവു കൗണ്ടി ഇന്റർ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന ലോ സ്‌കോറിങ് മാച്ചിൽ നാല് റൺസിനാണ് ദക്ഷിണാഫ്രിക്ക വിജയം പിടിച്ചത്. ഇതിന് പിന്നാലെയാണ് അമ്പയറുടെ തീരുമാനത്തിലെ അതൃപ്തി പരസ്യമാക്കി ബംഗ്ലാദേശ് രംഗത്തെത്തിയത്.

17ാം ഓവറിലായിരുന്നു വിവാദ അമ്പയറിങ് തീരുമാനമുണ്ടായത്. ഓട്‌നീൽ ബാർട്മാൻ എറിഞ്ഞ രണ്ടാംപന്ത് നേരിട്ട മഹ്‌മദുള്ള ലെഗിലേക്ക് ഫ്‌ളിക് ചെയ്തു. പാഡിൽതട്ടി പന്ത് പോയത് വിക്കറ്റ് കീപ്പർക്ക് പിറകിലൂടെ ബൗണ്ടറിയിലേക്ക്. എന്നാൽ പ്രോട്ടീസ് താരത്തിന്റെ എൽ.ബി.ഡബ്ലു അപ്പീൽ അംഗീകരിച്ച അമ്പയർ സാം നൊഗജ്‌സ്‌കിഔട്ട് വിധിച്ചു. എന്നാൽ ബംഗ്ലാദേശ് റിവ്യൂ ആവശ്യപ്പെട്ടു. തേർഡ് അമ്പയറുടെ പരിശോധനയിൽ പന്ത് പോയത് വിക്കറ്റിന് ഏറെ പുറത്താണെന്ന് വ്യക്തമായി. ഫീൽഡ് അമ്പയറുടെ തീരുമാനം റദ്ദാക്കി നോട്ടൗട്ട് വിധിച്ചു. നിയമപ്രകാരം അമ്പയർ ഔട്ട് വിളിച്ചാൽ ആ പന്ത് ഡെഡ് ആയാണ് കണക്കാക്കുക. ഇതോടെ നിർണായക നാലു റൺസ് ബംഗ്ലാദേശിന് നഷ്ടമായി.

അവസാനം ബംഗ്ലാദേശിന് മാച്ച് നഷ്ടമായതാകട്ടെ നാലു റൺസിനും. സ്പിന്നർ കേശവ് മഹാരാജ് എറിഞ്ഞ അവസാന ഓവറിൽ 11 റൺസ് വേണ്ടിയിരുന്ന ടീമിന് നേടാനായത് ആറു റൺസ് മാത്രമാണ്. മത്സരശേഷം അമ്പയറിങ് പിഴവിനെതിരെ ബംഗ്ലാദേശിൻറെ ടോപ് സ്‌കോററായ തൗഹിദ് ഹൃദോയ് രംഗത്തെത്തുകയും ചെയ്തു. അമ്പയറുടെ ആ തീരുമാനം അന്തിമ മത്സര ഫലത്തെ സ്വാധീനിച്ചുവെന്ന് താരം പറഞ്ഞു. ആ നാല് റൺസ് കളിയുടെ ഗതി തന്നെ മാറ്റിയേനെയെന്നും ഹൃദോയ് മത്സരശേഷം പറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയർത്തിയ 114 റൺസ് പിന്തുടർന്ന ബംഗ്ലാപോരാട്ടം 109ൽ അവസാനിക്കുകയായിരുന്നു. തുടരെ മൂന്നാം ജയത്തോടെ സൂപ്പർ എട്ടിലെത്തുന്ന ആദ്യ ടീമാകാനും എയ്ഡൻ മാർക്രത്തിനും സംഘത്തിനുമായി

TAGS :

Next Story