'നിങ്ങൾ ഇങ്ങനെ അടിവാങ്ങുന്നത് കാണാനാവുന്നില്ല';പാക് താരം ഷതാബ് ഖാനോട് ആരാധിക-വീഡിയോ
ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20യിൽ നാല് ഓവറിൽ 55 റൺസാണ് താരം വിട്ടുകൊടുത്തത്.
ലണ്ടൻ: ട്വന്റി 20 ലോകകപ്പിന് ദിവസങ്ങൾ ശേഷിക്കെ പാകിസ്താൻ ടീമിന് വെല്ലുവിളികൾ ഏറെയാണ്. ഇംഗ്ലണ്ടിനെതിരെ നടന്ന പരമ്പര നഷ്ടപ്പെടുത്തിയാണ് ബാബർ അസമും സംഘവും യു.എസിലേക്ക് എത്തുന്നത്. ഓവലിൽ നടന്ന അവസാന മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്. ഇതോടെ സീരിസ് (2-0) ഇംഗ്ലണ്ട് സ്വന്തമാക്കി.
അതേസമയം, ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിന് ശേഷം പാക് ഓൾറൗണ്ടർ ശതാബ് ഖാനൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ശേഷം ആരാധിക പറഞ്ഞ കാര്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
“ap chakay kyun kha rahe hain form mein wapis ayein wicktein leni hain ap ne” so real https://t.co/YxGCAoc6O7 pic.twitter.com/5DmS5kfXx3
— noor (@pctobssessed) May 28, 2024
'എന്തുകൊണ്ടാണ് താങ്കൾക്കെതിരെ ബാറ്റർമാർ ഇങ്ങനെ സിക്‌സർ നേടുന്നത്. ഫോം വീണ്ടെടുത്ത് മടങ്ങിവരൂ'- ആരാധിക ശതാബിനോട് പറഞ്ഞു. എന്നാൽ അപ്രതീക്ഷിത ചോദ്യത്തിന് മുന്നിൽപ്പെട്ടുപോയ താരം മറുപടിയൊന്നും നൽകിയില്ല. ഇംഗ്ലണ്ടിനെതിരായ ആദ്യ മത്സരത്തിൽ നാല് ഓവറിൽ 55 റൺസാണ് താരം വിട്ടുകൊടുത്തത്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. ബാറ്റിങിലും താരം പരാജയപ്പെടുകയായിരുന്നു. വരാനിരിക്കുന്ന ട്വന്റി 20യിൽ ശതാബ് ഖാന്റെ ഫോം പാകിസ്താന്റെ വിജയത്തിൽ നിർണായകമാണ്. ജൂൺ ഒൻപതിന് ന്യൂയോർക്കിലെ ഐസൻഹോവർ പാർക്കിലാണ് ആവേശ പോരാട്ടം
Adjust Story Font
16