Quantcast

അവസാന പന്തിൽ സിക്‌സ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്‌നാടിന്‌

അവസാന പന്തിലെ സമ്മർദം ഷാരൂഖ് ഖാന് അതീജീവിക്കാനാകില്ല എന്ന കർണാടകയുടെ കണക്കുകൂട്ടൽ തെറ്റി. മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സർ പറത്തി ഷാരൂഖ് ഖാൻ കർണാടകയുടെ ബോക്‌സ് ഓഫീസ് പൂട്ടിക്കെട്ടി.

MediaOne Logo

Web Desk

  • Published:

    22 Nov 2021 11:30 AM GMT

അവസാന പന്തിൽ സിക്‌സ്; സയ്യിദ് മുഷ്താഖ് അലി ട്രോഫി തമിഴ്‌നാടിന്‌
X

ന്യൂഡല്‍ഹി: ഷാരൂഖ് ഖാന്റെ രാജകീയ തട്ടുപൊളിപ്പൻ ഇന്നിങ്‌സിനൊടുവിൽ ചിരവൈരികളായ കർണാടകയെ തകർത്ത് സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ തമിഴ്‌നാടിന് കിരീടം. കർണാടക ഉയർത്തിയ 152 വിജയലക്ഷ്യം നാല് വിക്കറ്റ് ബാക്കി നിൽക്കേ തമിഴ്‌നാട് മറികടന്നു.

അവസാന ഓവറിലെ ഷാരൂഖ് ഖാന്റെ ബാറ്റിങാണ് മത്സരത്തിൽ നിർണായകമായത്. 15 പന്തിൽ 33 റൺസാണ് ഷാരൂഖ് ഖാൻ അടിച്ചുകൂട്ടിയത്. അവസാനപന്തിൽ 5 അഞ്ച് റൺസായിരുന്നു തമിഴ്‌നാടിന് വേണ്ടിയിരുന്നത്. സിക്‌സിൽ കുറഞ്ഞ ഒന്നും വിജയം നൽകാത്ത അവസ്ഥയിൽ ഷാരൂഖ് ഖാന്റെ ബാറ്റിൽ നിന്നുതിർന്ന ഷോട്ട് ബൗണ്ടറിയും കടന്ന് പറന്നതോടെ തമിഴ്‌നാടിന് മൂന്നാം മൂന്നാം സയ്യിദ് മുഷ്താഖ് അലി കിരീടം. 2019 ൽ കർണാടകയോട് തന്നെ ഏറ്റുവാങ്ങിയ ഒരു റൺസ് തോൽവിക്കുള്ള മധുര പ്രതികാരം കൂടിയായിരുന്നു ഈ മത്സരവിജയം.

ഹരി നിശാന്തിന്റെ 12 പന്തിൽ 23 റൺസിന്റെ ഓപ്പണിങ് ഇന്നിങ്‌സ് തമിഴ്‌നാടിന് മികച്ച തുടക്കം നൽകി. പക്ഷേ മധ്യ ഓവറുകളിൽ നായകൻ വിജയ് ശങ്കറടക്കം റൺസ് കണ്ടെത്തുന്നതിൽ വേഗം കുറച്ചതോടെ കളി അവസാന ഓവറിലെ അവസാന പന്ത് വരെ നീണ്ടു. ജഗദീശൻ 41 പന്തിൽ നേടിയ 56 റൺസാണ് തമിഴ്‌നാടിന്റെ മധ്യനിരയെ പിടിച്ചു നിർത്തിയത്.

ജയിക്കാൻ 22 പന്തിൽ 57 റൺസ് വേണ്ടിയിരുന്ന അവസ്ഥയിലാണ് ഷാരൂഖ് ഖാൻ ക്രീസിലെത്തിയത്. സാഹചര്യം മനസിലാക്കി കളിച്ച ഷാരൂഖ് ഖാൻ വിശ്വരൂപം പുറത്തെടുത്തതോടെ വിജയം കർണാടകയിൽ നിന്ന് അകന്നുപോയി. അവസാന ഓവറിൽ തമിഴ്‌നാടിന് ജയിക്കാൻ വേണ്ടിയിരുന്നത് 16 റൺസായിരുന്നു. അഞ്ച് ബോളുകൾ മനോഹരമായി എറിഞ്ഞ കർണാടകയുടെ ഇടംകൈയൻ പേസർ പ്രതീഖ് ജയിൻ വിട്ടുകൊടുത്തത് 11 റൺസായിരുന്നു. അവസാന പന്തിലെ സമ്മർദം ഷാരൂഖ് ഖാന് അതീജീവിക്കാനാകില്ല എന്ന കർണാടകയുടെ കണക്കുകൂട്ടൽ തെറ്റി. മിഡ് വിക്കറ്റിന് മുകളിലൂടെ സിക്‌സർ പറത്തി ഷാരൂഖ് ഖാൻ കർണാടകയുടെ ബോക്‌സ് ഓഫീസ് പൂട്ടിക്കെട്ടി.

നേരത്തെ മധ്യനിര ബാറ്റ്‌സ്മാൻ അഭിനവ് മനോഹറിന്റെ 41 റൺസ് പിൻബലത്തിലാണ് 151 റൺസ് എന്ന സ്‌കോറിലെത്തിയത്.

Brief Score - SMAT 2021 Final: Tamil Nadu 153/7 in 20 overs (Jagadeesan 41, Shahrukh 33*; Cariappa 2/23) defeat Karnataka 151/7 in 20 overs (Manohar 46, Dubey 33; Sai 3/12) by 4 wickets in New Delhi.

TAGS :

Next Story