വെസ്റ്റ്ഇൻഡീസിനെതിരായ പരമ്പരക്കുള്ള ഇന്ത്യൻ ക്യാമ്പിൽ കോവിഡ് ഭീഷണി: ധവാനടക്കം പോസിറ്റീവ്
ഫെബ്രുവരി ആറിന് ആദ്യ ഏകദിന മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് പടര്‍ന്നത്. നിലവില്‍ എട്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവായതായാണ് വിവരം
വെസ്റ്റ്ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്കൊരുങ്ങുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് കോവിഡ് തിരിച്ചടി. ശിഖര്‍ ധവാന്‍ ഉൾപ്പെടെ എട്ട് താരങ്ങള്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം മായങ്ക് അഗര്‍വാളിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി ആറിന് ആദ്യ ഏകദിന മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യന്‍ ക്യാംപില്‍ കോവിഡ് പടര്‍ന്നത്. നിലവില്‍ എട്ട് താരങ്ങള്‍ കോവിഡ് പോസിറ്റീവായതായാണ് വിവരം. ബാറ്റര്‍മാരായ ശിഖര്‍ ധവാന്‍, ശ്രേയാസ് അയ്യര്‍, റിതുരാജ് ഗെയിക്ക്‌വാദ് എന്നിവര്‍ നിലവില്‍ പോസിറ്റീവാണ്. മത്സരത്തിനായി അഹമ്മദാബാദിലെത്തിയപ്പോഴാണ് താരങ്ങളെ കോവിഡ് ടെസ്റ്റിന് വിധേയരാക്കിയത്.
ബിസിസിഐ മെഡിക്കല്‍ ടീം സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണ്. കോവിഡ് ബാധിച്ച താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യം ബിസിസിഐ ആലോചിച്ച് വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ 1000ാമത് ഏകദിന മത്സരം ഫെബ്രുവരി ആറിന് നടക്കുന്നത്. രോഹിത് ശർമയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം തിങ്കളാഴ്ച അഹമ്മദാബാദിലെത്തിയിരുന്നു.
രോഹിത് ശർമ്മ ഇന്ത്യയുടെ ഏകദിന നായകനായി അരങ്ങേറുന്നു എന്ന പ്രത്യേകത കൂടി ഈ പരമ്പരയ്ക്കുണ്ട്. രോഹിത് നേരത്തെയും നായകനായിരുന്നുവെങ്കിലും അത് കോഹ്‌ലിയുടെ അഭാവത്തിലായിരുന്നു. എന്നാൽ കോഹ്‌ലിയെ ഏകദിന നായകസ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ രോഹിതിനെ ഏകദിന നായകനായി നിയമിക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലാണ് രോഹിത് നായകനായി അരങ്ങേറേണ്ടിയിരുന്നത്. എന്നാൽ പരിക്കേറ്റതിനെ തുടർന്ന് ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചത്.
Team India Hit By COVID-19 Outbreak; Mayank Agarwal Added To Squad
Adjust Story Font
16