Quantcast

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ടീം ഇന്ത്യ ബയോബബ്ളില്‍ പ്രവേശിച്ചു

മഹാരാഷ്ട്രയിൽ തങ്ങിയിരുന്ന കളിക്കാരേയും രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ നിന്ന് വരുന്ന കളിക്കാരേയും രണ്ട് വ്യത്യസ്ത ​ഗ്രൂപ്പായി തിരിച്ചാണ് ബിസിസിഐ നടപടികൾ.

MediaOne Logo

Web Desk

  • Published:

    25 May 2021 3:31 PM

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ടീം ഇന്ത്യ ബയോബബ്ളില്‍ പ്രവേശിച്ചു
X

ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുന്നോടിയായി ഇം​ഗ്ലണ്ടിലേക്ക് പറക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീം ബയോബബ്ളില്‍ പ്രവേശിച്ചു. രണ്ട് വിഭാ​ഗങ്ങളിലായാണ് ഇന്ത്യന്‍ ടീമിനെ വേര്‍തിരിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിൽ തങ്ങിയിരുന്ന കളിക്കാരേയും രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങളിൽ നിന്ന് വരുന്ന കളിക്കാരേയും രണ്ട് വ്യത്യസ്ത ​ഗ്രൂപ്പായി തിരിച്ചാണ് ബിസിസിഐ നടപടികൾ.

മുംബൈയിൽ നിന്ന് വന്ന കളിക്കാർക്കും മുംബൈക്ക് പുറത്ത് നിന്ന് വന്ന കളിക്കാർക്കും ഇപ്പോൾ ഒരുമിച്ച് ചേരാൻ അനുവാദമില്ല.മുറിക്കുള്ളിൽ ഇരുന്ന് ട്രെയ്ൻ ചെയ്യുകയാണ് ഇപ്പോൾ താരങ്ങൾ. ഓരോ ദിവസവും ഇന്ത്യൻ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്.

കാര്യങ്ങൾ കൈവിട്ടുപോകാതിരിക്കാൻ മുൻ കരുതൽ എന്ന നിലയിലാണ് എല്ലാ ദിവസവും കളിക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കുന്നത് എന്ന് ബിസിസിഐയോട് അടുത്ത വൃത്തങ്ങൾ പറഞ്ഞു. ഇം​ഗ്ലണ്ടിലേക്ക് പറക്കുന്ന കളിക്കാരെല്ലാം കോവിഡ് വാക്സിൻ സ്വീകരിച്ചു. രണ്ടാമത്തെ ഡോസ് ഇം​ഗ്ലണ്ടിൽ വെച്ചാവും എടുക്കുക. ജൂൺ രണ്ടിനാണ് ഇന്ത്യൻ സംഘം ഇം​ഗ്ലണ്ടിലെത്തുക.

TAGS :

Next Story