Quantcast

ആഷസ്: അടിച്ചുപറത്തി കമ്മിൻസ്; ത്രില്ലിങ് ക്ലൈമാക്‌സിൽ ആദ്യ ടെസ്റ്റ് കംഗാരുപ്പടക്ക്

ഖ്വാജയെ വീഴ്ത്തി ഇംഗ്ലണ്ട് ആശ്വസിച്ചെങ്കിലും വാലറ്റത്ത് നഥാൻഡ ലിയോണിനെ കൂട്ടുപിടിച്ച് കമ്മിൻസൺ നടത്തിയ പോരാട്ടം ഒടുവിൽ ഫലം കണ്ടു

MediaOne Logo

Web Desk

  • Updated:

    2023-06-20 18:40:32.0

Published:

20 Jun 2023 6:36 PM GMT

ആഷസ്: അടിച്ചുപറത്തി കമ്മിൻസ്; ത്രില്ലിങ് ക്ലൈമാക്‌സിൽ ആദ്യ ടെസ്റ്റ് കംഗാരുപ്പടക്ക്
X

ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ വിജയുമായി ആസ്‌ത്രേലിയ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 281 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് ബാക്കി നിൽക്കെ ആസ്‌ത്രേലിയ മറികന്നു. ആവേശം കൊടുമുടി കയറിയ മത്സരത്തിൽ ആതിഥേയരിൽ നിന്ന് കങ്കാരുപ്പട ജയം പിടിച്ചുവാങ്ങുകയായിരുന്നു.

ആഷസ് ചരിത്രത്തിൽ തന്നെ പിന്തുടർന്ന് ജയിക്കുന്ന ഉയർന്ന നാലാമത്തെ സ്‌കോറായിരുന്നു ഇത്. ആദ്യ ഇന്നിങ്‌സിലെന്ന പോലെ ബാറ്റിങ്ങിൽ മിന്നും പ്രകടനം കാഴ്ചവെച്ച ഉസ്മാൻ ഖ്വാജ തന്നെയാണ് ആസ്‌ത്രേലിയയുടെ വിജയം എളുപ്പമാക്കിയത്. ഖ്വാജയെ വീഴ്ത്തി ഇംഗ്ലണ്ട് ആശ്വസിച്ചെങ്കിലും വാലറ്റത്ത് നഥാൻഡ ലിയോണിനെ കൂട്ടുപിടിച്ച് കമ്മിൻസൺ നടത്തിയ പോരാട്ടം ഒടുവിൽ ഫലം കണ്ടു. കമ്മിൻസൺ 44 റൺസുമായും ലിയോൺ 16 റൺസെടുത്തും പുറത്താകാതെ നിന്നു.

നാലാം ദിനം ക്രീസ് വിട്ട ആസ്‌ത്രേലിയക്ക് ഏഴ് വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് വേണ്ടത് 174 റൺസായിരുന്നു. എന്നാൽ അവസാന ദിവസം അഞ്ച് വിക്കറ്റാണ് ഇംഗ്‌ളണ്ട് ബോളർമാർ വീഴ്ത്തിയത്. ബോളണ്ട്, ട്രെവിസ് ഹെഡ്, ഗ്രീൻ, ഖ്വാജ, അലെക്‌സ് ക്യാരി എന്നിവരാണ് അഞ്ചാം ദിവസം കൂടാരം കയറിയത്. വാലറ്റത്ത് കമ്മിൻസും നാഥൻ ലിയോണും ഉറച്ചുനിന്നതോടെയാണ് കൈവിട്ട കളി ആസ്‌ത്രേലിയ തിരിച്ചുപിടിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഒലി റോബിൻസണും ഓസീസിനെ മുൾമുനയിൽ നിർത്തി.

നേരത്തെ, ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്‌സ് ഒന്നാം ദിനം മൂന്നാം സെഷൻ പൂർത്തിയാകും മുമ്പ് 78 ഓവറിൽ 393-8 എന്ന നിലയിൽ ഡിക്ലെയർ ചെയ്തിരുന്നു. ഇംഗ്ലണ്ടിന്റെ 393 പിന്തുടർന്ന ഓസീസ് 116.1 ഓവറിൽ 386 എന്ന സ്‌കോറിൽ എല്ലാവരും പുറത്തായി. ഉസ്മാൻ ഖവാജയുടെ (141) സെഞ്ചുറിയാണ് ഓസീസിന് തുണയായത്. ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 273 റൺസിന് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ നതാൻ ലിയോണും പാറ്റ് കമ്മിൻസ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകർത്തത്. ജോ റൂട്ട് (46), ഹാരി ബ്രൂക്ക് (46), ബെൻ സ്റ്റോക്സ് (43) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്.

TAGS :

Next Story