ഇന്ത്യൻ ക്രിക്കറ്റ് ടീം: സെലക്ടർമാരെ തേടി ബി.സി.സിഐ, അപേക്ഷ ക്ഷണിച്ചു
ബി.സി.സി.ഐ വെബ്‌സൈറ്റിൽ സെക്രട്ടറി ജയ്ഷായാണ് ഇക്കാര്യം അറിയിച്ചത്
ന്യൂഡൽഹി: ഇന്ത്യൻ ദേശീയ പുരുഷ ക്രിക്കറ്റ് ടീം അംഗങ്ങളെ കണ്ടെത്താനുള്ള സെലക്ടർമാരെ തേടി ദി ക്രിക്കറ്റ് കൺട്രോൾ ബോർഡ് ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.ഐ). സെലക്ടർമാരെ നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചതായി ബി.സി.സി.ഐ വെബ്‌സൈറ്റിൽ സെക്രട്ടറി ജയ്ഷാ അറിയിച്ചു.
നവംബർ 28 ആണ് അപേക്ഷിക്കാനുള്ള അവസാന തിയ്യതി. ബി.സി.സി.ഐ നിർദേശിച്ച മാനദണ്ഡങ്ങളുള്ളവർക്കാണ് അപേക്ഷിക്കാനാകുക. ചുരുങ്ങിയത് ഏഴു ടെസ്റ്റ് മാച്ചുകൾ കളിച്ചിരിക്കണം, അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ് മത്സരാനുഭവം വേണം, അല്ലെങ്കിൽ 10 ഏകദിനങ്ങളും 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണം. ചുരുങ്ങിത് അഞ്ചു വർഷം മുമ്പെങ്കിലും ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കണം. അഞ്ചു വർഷം ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയംഗമാകാൻ പാടില്ല.
The Board of Control for Cricket in India (BCCI) is looking for selectors to find members of the Indian men's cricket team.
Adjust Story Font
16