Quantcast

'ദ റിയൽ കിങ്' ; ആരും നേടാത്ത റെക്കോർഡ് സ്വന്തമാക്കി കോഹ്‌ലി

ആറ് മത്സരങ്ങളിൽ നിന്ന് 98.66 ശരാശരിയിൽ 296 റൺസാണ് കോഹ്ലി ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്

MediaOne Logo

Web Desk

  • Published:

    14 Nov 2022 12:03 PM GMT

ദ റിയൽ കിങ് ; ആരും നേടാത്ത റെക്കോർഡ് സ്വന്തമാക്കി കോഹ്‌ലി
X

മുംബൈ: 2022 ടി20 ലോകകപ്പിന്റെ സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റായിരുന്നു ഇന്ത്യ പുറത്തായത്. ടൂർണമെന്റിൽ പലപ്പോഴും ഇന്ത്യയുടെ പ്രകടനം വിമർശനങ്ങൾക്ക് ഇടയാക്കിയെങ്കിലും വിരാട് കോഹ്ലിയുടെ ബാറ്റിങ് മികവ് പ്രശംസ പിടിച്ചു പറ്റിയിരുന്നു. ആറ് മത്സരങ്ങളിൽ നിന്ന് 98.66 ശരാശരിയിൽ 296 റൺസാണ് കോഹ്ലി ടൂർണമെന്റിൽ അടിച്ചുകൂട്ടിയത്. നാല് അർധ സെഞ്ച്വറികൾ ഉൾപ്പെടെയാണ് മുൻ ഇന്ത്യൻ നായകന്റെ നേട്ടം.

ടൂർണമെന്റിൽ ഏറ്റവും കൂടുതൽ റൺസെടുത്ത ബാറ്ററും കോഹ്‌ലിയായിരുന്നു. ഇപ്പോഴിതാ ശ്രദ്ധേയമായൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കോഹ്ലി. ടി20 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന നേട്ടം രണ്ട് തവണ സ്വന്തമാക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോർഡാണ് കോഹ്ലി കുറിച്ചത്.

2014ലെ ടി20 ലോകകപ്പിലാണ് കോഹ്ലി ആദ്യമായി നേട്ടത്തിലെത്തുന്നത്. അന്ന് 106.33 റൺസ് ശരാശരിയിൽ അന്ന് 319 റൺസാണ് കോഹ്ലി അടിച്ചെടുത്തത്.

ഇതുവരെയായി ടി20 ലോകകപ്പിൽ 27 മത്സരങ്ങളാണ് താരം കളിച്ചത്. 1,141 റൺസാണ് സമ്പാദ്യം. 81.50 ആണ് ആവറേജ്. 14 അർധ സെഞ്ച്വറികൾ ഇതിൽ ഉൾപ്പെടുന്നു.

TAGS :

Next Story