അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍; ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം
പേസ് ബൗളര്‍മാരായ രാജ് ഭവയുടേയും രവികുമാറിന്റേയും മിന്നും പ്രകടനങ്ങളാണ് ഇംഗ്ലണ്ടിനെ 189 റണ്‍സില്‍ ഒതുക്കിയത്
അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് 190 റണ്‍സ് വിജയലക്ഷ്യം. പേസ് ബൗളര്‍മാരായ രാജ് ഭവയുടേയും രവികുമാറിന്റേയും മിന്നും പ്രകടനങ്ങളാണ് സ്കോര്‍ 200 കടക്കും മുമ്പേ ഇംഗ്ലണ്ടിനെ കൂടാരം കയറ്റിയത്. രാജ് ഭവ പത്തോവറിൽ 31 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍. രവി കുമാർ 34 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.
അര്‍ധ സെഞ്ച്വറി നേടിയ ജെയിംസ് റ്യൂവും വാലറ്റത്ത് ജെയിംസ് സെയിൽസും നടത്തിയ പ്രകടനങ്ങളാണ് വന്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇംഗ്ലണ്ടിനെ രക്ഷിച്ചത്. 95 റണ്‍സുമായി സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജെയിംസ് റ്യൂവിനെ രവികുമാറാണ് മടക്കിയത്.ഒരു ഘട്ടത്തിൽ 50 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ അഞ്ച് വിക്കറ്റ് നഷ്ടമായിരുന്നു.
ജെയിംസ് സെയില്‍സ് 34 റണ്‍സ് എടുത്തപ്പോള്‍ ഓപ്പണർ ജോർജ് തോമസ് 27 റൺസെടുത്തു.
Next Story
Adjust Story Font
16