Quantcast

ഉറപ്പിച്ചു, ഐ.സിസി ലോകകപ്പ് ടി20 യുഎഇയിലും ഒമാനിലും

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ്. വേദി യുഎഇയിലേക്ക് മാറ്റുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഐ.സി.സി ഔദ്യോഗികമായാണ് ഇക്കാര്യത്തിലൊരു തീരുമാനം എടുക്കുന്നത്.

MediaOne Logo

Web Desk

  • Published:

    29 Jun 2021 11:05 AM GMT

ഉറപ്പിച്ചു, ഐ.സിസി ലോകകപ്പ് ടി20 യുഎഇയിലും ഒമാനിലും
X

ഐ.സി.സി ലോകകപ്പ് യുഎഇയിലും ഒമാനിലും വെച്ച് നടത്തുമെന്ന് ഐ.സി.സി. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്റ്. വേദി യുഎഇയിലേക്ക് മാറ്റുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ഐ.സി.സി ഔദ്യോഗികമായാണ് ഇക്കാര്യത്തിലൊരു തീരുമാനം എടുക്കുന്നത്.

നേരത്തെ ഇന്ത്യയില്‍ വെച്ച് നടത്താനിരുന്ന ടൂര്‍ണമെന്റാണ് യുഎഇയിലേക്ക് മാറ്റുന്നത്. കോവിഡ് സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധിയാണ് ഇന്ത്യയില്‍ നിന്ന് യുഎഇിലേക്ക് വേദി മാറ്റാന്‍ കാരണം.

ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയം, അബുദാബിയിലെ ഷെയ്ഖ് സയ്യിദ് സ്റ്റേഡിയം, ഷാർജ സ്റ്റേഡിയം, ഒമാൻ ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ട്‌ എന്നിങ്ങനെ നാല് വേദികളിലായാണ് ടൂര്‍ണമെന്റ് നടക്കുക. ഇന്ത്യയില്‍ നിന്ന് മാറ്റിയെങ്കിലും ബി.സി.സി.ഐക്കായിരിക്കും ചുമതല.

നേരത്തെ ഐപിഎല്ലും യുഎഇയിലേക്ക് മാറ്റിവച്ചിരുന്നു. അതുകൊണ്ട് തന്നെ ഐപിഎല്ലിനു പിന്നാലെ ലോകകപ്പ് കൂടി നടക്കുന്നതിനാൽ, യുഎഇയിലെ വേദികൾ ലോകകപ്പ് മത്സരങ്ങൾക്ക് സജ്ജമാക്കുന്നതിന് സമയം ലഭിക്കുവാൻ വേണ്ടിയാണ് ഗൾഫ് മേഖലയിലെ തന്നെ മറ്റൊരു വേദി കൂടി ഐസിസിയുടെ പരിഗണനയിൽ വന്നത്.

ജൂൺ ഒന്നിനു ചേർന്ന ഓൺലൈൻ യോഗത്തിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ ഐസിസി ഇന്ത്യയുടെ ക്രിക്കറ്റ് ബോർഡിന് ജൂൺ 28 വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഇന്ത്യയില്‍ നടത്താന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് യുഎഇയിലേക്ക് വേദി മാറ്റുന്നത്.

TAGS :

Next Story