'മിണ്ടാതെ പോയി ബാറ്റ് ചെയ്യ്'; സ്റ്റുവർട്ട് ബ്രോഡിന് അമ്പയറുടെ ശകാരം
ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ എറിഞ്ഞ ഷോർട്ട് ബോളിനെക്കുറിച്ച് പരാതിപ്പെട്ടപ്പോഴാണ് അമ്പയറുടെ രൂക്ഷപ്രതികരണം.
എഡ്ജ്ബാസ്റ്റണ്‍: എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ട് ഫാസ്റ്റ് ബൗളർ സ്റ്റുവർട്ട് ബ്രോഡിനെ ശകാരിച്ച് അമ്പയർ റിച്ചാർഡ് കെറ്റിൽബറോ. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സിനിടെയാണ് സംഭവം. ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുംറ എറിഞ്ഞ ഷോർട്ട് ബോളിനെക്കുറിച്ച് പരാതിപ്പെട്ടപ്പോഴാണ് അമ്പയറുടെ രൂക്ഷപ്രതികരണം.
ക്രീസില്‍ അഞ്ചു പന്തുകള്‍ മാത്രം നേരിട്ട ശേഷമായിരുന്നു ബ്രോഡ് പരാതിയുമായി കെറ്റല്‍ബറോയുടെ അടുത്തെത്തിയത്. എന്നാല്‍ ബ്രോഡിനോട് വായടക്കി ബാറ്റിങ് തുടരാനാണ് അമ്പയര്‍ ആവശ്യപ്പെട്ടത്. 'അമ്പയറിംഗ് ഞങ്ങള്‍ ചെയ്തോളാം,- നിങ്ങൾ പോയി ബാറ്റ് ചെയ്യ്, അല്ലാത്തപക്ഷം നിങ്ങൾ വീണ്ടും കുഴപ്പത്തിലാകും. വായ അടക്കി ബാറ്റ് ചെയ്യുക- അമ്പയര്‍ പറഞ്ഞു. കെറ്റല്‍ബറോ ബ്രോഡിനോട് പറഞ്ഞ വാക്കുകള്‍ സ്റ്റമ്പ് മൈക്ക് ഒപ്പിയെടുക്കുകയും ചെയ്തു. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം അഞ്ചാം ടെസ്റ്റിന്‍റെ അവസാന ദിനമായ ഇന്ന് ഗ്യാലറി നിറയുമെന്ന് ഉറപ്പാണ്. ആര്‍ക്കും ജയിക്കാമെന്ന സ്ഥിതിയാണ് എഡ്ജ്ബാസ്റ്റണില്‍. ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് ഏഴ് വിക്കറ്റുകളാണെങ്കില്‍ ഇംഗ്ലണ്ടിന് വേണ്ടത് 119റണ്‍സാണ്. ഏഴ് വിക്കറ്റുകള്‍ അവരുടെ കയ്യിലുണ്ട്. ഇതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്കാണെന്ന് വ്യക്തമായി. അവസാന ദിവസത്തിന്‍റെ ആവേശം കൂട്ടാന്‍ നേരത്തെ തന്നെ അഞ്ചാം ദിനം കാണികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് വോര്‍ക്ഷയര്‍ അധികൃതര്‍ അറിയിച്ചിരുന്നു.
ഇംഗ്ലീഷ് മണ്ണിൽ ടെസ്റ്റ് കിരീടം സ്വന്തമാക്കി ചരിത്രമെഴുതാനുള്ള ഇന്ത്യൻ സ്വപ്‌നങ്ങൾക്കു മുന്നിൽ വിലങ്ങുതടിയായി നില്‍ക്കുന്നത് ജോ റൂട്ട്-ജോണി ബെയർസ്‌റ്റോ കൂട്ടുകെട്ടാണ്. നാലാം ദിനം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന നിലയിലാണ്.
Richard Kettleborough#FromYorkshire pic.twitter.com/SIIczXE4UQ
— Sɪʀ Fʀᴇᴅ Bᴏʏᴄᴏᴛᴛ (@SirFredBoycott) July 4, 2022
Summary-Umpire scolds Stuart Broad during England's 1st innings at Edgbaston
Adjust Story Font
16