Quantcast

'അത് എങ്ങനെ ശരിയാകും? വാർണറല്ല, ബാബറാണ് വരേണ്ടത്': പ്ലെയർ ഓഫ് ദ ടൂർണമെന്റിനെതിരെ അക്തർ

'ടൂർണമെന്റിലെ താരമായി ബാബർ അസമിനെ കാണാനായിരുന്നു കാത്തിരുന്നത്. എന്നാൽ ഇത് ദൗർഭാഗ്യകരമായിപ്പോയി'-അക്തർ ട്വീറ്റ് ചെയ്തു.

MediaOne Logo

Web Desk

  • Published:

    15 Nov 2021 5:57 AM GMT

അത് എങ്ങനെ ശരിയാകും? വാർണറല്ല, ബാബറാണ് വരേണ്ടത്: പ്ലെയർ ഓഫ് ദ ടൂർണമെന്റിനെതിരെ അക്തർ
X

ടി20 ലോകകപ്പ് ടൂർണമെന്റിലെ താരമായി ആസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണറെ തെരഞ്ഞെടുത്ത തീരുമാനത്തിനെതിരെ പാകിസ്താൻ മുൻതാരം ഷുഹൈബ് അക്തർ. 'ടൂർണമെന്റിലെ താരമായി ബാബർ അസമിനെ കാണാനായിരുന്നു കാത്തിരുന്നത്. എന്നാൽ ഇത് ദൗർഭാഗ്യകരമായിപ്പോയി'-അക്തർ ട്വീറ്റ് ചെയ്തു. ഫൈനലിലെ അർദ്ധ സെഞ്ച്വറിയുൾപ്പെടെ 289 റൺസാണ് ഡേവിഡ് വാർണർ നേടിയത്.

ഏഴ് മത്സരങ്ങളിൽ നിന്ന് 48.16 ആയിരുന്നു വാര്‍ണറിന്റെ ആവറേജ്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ നിന്നായി 89,49,53 എന്നിങ്ങനെയായിരുന്നു വാർണറിന്റെ സ്‌കോറുകൾ. വാർണറിന്റെ മൂന്നാം അർദ്ധ ശതകം ഫൈനലിൽ ആയിരുന്നു. അതേസമയം ആറ് മത്സരങ്ങളിൽ നിന്ന് 303 റൺസാണ് പാകിസ്താൻ നായകന്‍ കൂടിയായ ബാബർ അസം നേടിയത്. ഈ ടൂർണമെന്റിലെ റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്താണ് ബാബർ.

60റൺസ് ആവറേജിൽ ആറ് മത്സരങ്ങളിൽ നിന്നായിരുന്നു ബാബറിന്റെ നേട്ടം. ഈ താരതമ്മ്യം ചൂണ്ടിക്കാണിച്ചാണ് ഷുഹൈബ് അക്തറിന്റെ ട്വീറ്റ്. ടൂർണമെന്റിന്റെ തുടക്കം മുതൽ ബാബർ മികച്ച ഫോമിലായിരുന്നു. ഇന്ത്യക്കെതിരായ മത്സരത്തിൽ പുറത്താകാതെ 68 റൺസ് നേടി തുടങ്ങി. പിന്നാലെ വന്ന അഫ്ഗാനിസ്താൻ, നമീബിയ, സ്‌കോട്ട്‌ലാൻഡ് ടീമുകൾക്കെതിരെയും ബാബർ അർദ്ധ സെഞ്ച്വറി കണ്ടെത്തി. നിലവിൽ ടി20 ബാറ്റ്‌സ്മാന്മാരുടെ റാങ്കിങിലും ബാബറാണ് ഒന്നാം സ്ഥാനത്ത്.

അതേസമയം ന്യൂസീലന്‍ഡിനെ എട്ടു വിക്കറ്റിന് തകര്‍ത്താണ് കന്നി ട്വന്റി 20 ലോകകപ്പ് കിരീടത്തില്‍ ആസ്ട്രേലിയ മുത്തമിട്ടത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 173 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ഓസീസ് മറികടക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ്, ഡേവിഡ് വാര്‍ണര്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഓസീസിന്റെ കിരീട വിജയത്തില്‍ നിര്‍ണായകമായത്. കിവീസ് ബൗളര്‍മാരെ നിഷ്പ്രഭരാക്കിയായിരുന്നു ഇരുവരുടെയും മുന്നേറ്റം. 50 പന്തില്‍ നിന്ന് 4 സിക്‌സും 6 ഫോറുമടക്കം 77 റണ്‍സെടുത്ത മാര്‍ഷാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറര്‍. മാര്‍ഷ് തന്നെയാണ് കളിയിലെ താരവും.

Summary; 'Unfair decision': Akhtar unimpressed as Warner named 'Player of the Tournament', wanted honour to go to Pakistan ബട്ടർ

TAGS :

Next Story