Quantcast

കോഹ്‌ലി ഇഫക്ട്; 'ആ സമയം' യുപിഐ ഇടപാടുകളും കുറഞ്ഞു

അത്യന്തം ആവേശം നിറഞ്ഞ മത്സരം ആളുകളെ വളരെയധികം സമയം ടി.വിയിലും മൊബൈൽഫോണിലും പിടിച്ചുനിർത്തിയിരുന്നു

MediaOne Logo

Web Desk

  • Published:

    25 Oct 2022 12:28 PM GMT

കോഹ്‌ലി ഇഫക്ട്; ആ സമയം യുപിഐ ഇടപാടുകളും കുറഞ്ഞു
X

ഹൈദരാബാദ്: ടി20 ലോകകപ്പിലെ പാകിസ്താനെതിരായ മത്സരത്തില്‍ വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ പ്രകടനം യു.പി.ഐ ഇടപാടുകളെയും 'ബാധിച്ചു'. അത്യന്തം ആവേശം നിറഞ്ഞ മത്സരം ആളുകളെ വളരെയധികം സമയം ടി.വിയിലും മൊബൈൽഫോണിലും പിടിച്ചുനിർത്തിയിരുന്നു. ഇതാണ് ദീപാവലി ഷോപ്പിങിനെയും യുപിഐ ഇടപാടുകളെയും ബാധിച്ചത്.

മത്സരത്തിന് മുന്‍പ് ദീപാവലി ഷോപ്പിങ്ങിന്‍റെ ഭാഗമായി യുപിഐ പേയ്‌മെന്‍റുകളുടെ കൈമാറ്റത്തില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ മത്സരം അവസാന ഓവറുകളിലേക്ക് കടന്നതോടെ ഇത് ഭാഗികമായി കുറഞ്ഞു. മാക്‌സ് ലൈഫ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസറായ മിഹിർ വോറയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തുടര്‍ന്ന് മത്സരം അവസാനിച്ചതിന് ശേഷമാണ് ഇടപാടുകള്‍ വീണ്ടും സജീവമായത്.

53 പന്തിൽ പുറത്താകാതെ 82 റൺസ് നേടിയ വിരാട് കോഹ്‌ലി തന്റെ തകർപ്പൻ പ്രകടനം പുറത്തെടുക്കുമ്പോഴാണ് യുപിഐ ഇടപാടില്‍ ഇടിവ് ഉണ്ടായത്. മത്സരത്തിന്റെ അവസാന ഓവറുകളിലെത്തിയപ്പോള്‍ ഇടപാടുകളില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. മത്സരം അവസാനിച്ചയുടൻ, ഷോപ്പിങ് തിരക്കും യുപിഐ ഇടപാടുകളും സജീവമാകാൻ തുടങ്ങി. ആറു മണി കഴിഞ്ഞതോടെ യുപിഐ ഇടപാടുകളിൽ വർദ്ധനവും രേഖപ്പെടുത്തി.

ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആവേശകരമായ ജയമാണ് നേടിയത്. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. 53 പന്തില്‍ 82 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയായിരുന്നു ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍. തകർച്ചയിൽ നിന്ന് കരകയറിയ പാകിസ്താന്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 159 എന്ന സ്‌കോറാണ് നേടിയത്. അവസാന പന്തില്‍ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം മറികടന്നു. വിരാട് കോഹ്ലിക്ക് പുറമെ 40 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും തിളങ്ങിയിരുന്നു.

TAGS :

Next Story