Quantcast

വിജയ് ഹസാരെ ട്രോഫി; ഛത്തീസ്ഗഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് കേരളം

72 ബോളില്‍ 54 നേടി പുറത്താകാതെ നിന്ന വിനൂപ് മനോഹരനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍

MediaOne Logo

Web Desk

  • Updated:

    2021-12-12 12:10:57.0

Published:

12 Dec 2021 12:02 PM GMT

വിജയ് ഹസാരെ ട്രോഫി;  ഛത്തീസ്ഗഡിനെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച്  കേരളം
X

ഛത്തീസ്ഗഡിനെ അഞ്ചു വിക്കറ്റിനാണ് കേരളം തോൽപ്പിച്ച് വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ മൂന്നാം ജയം. 190 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ കേരളം 35-ാം ഓവറിൽ തന്നെ ലക്ഷ്യം കണ്ടു. 72 ബോളില്‍ 54 നേടി പുറത്താകാതെ നിന്ന വിനൂപ് മനോഹരനാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

കേരളത്തിനായി മുഹമ്മദ് അസ്ഹറുദ്ദീന്‍ 45 ഉം റോഹന്‍ കുന്നുമ്മല്‍ 36 റണ്‍സും നേടി. ഓപ്പണിംഗ് കൂട്ടുക്കെട്ടില്‍ 82 റണ്‍സാണ് റോഹന്‍-അസ്ഹറുദ്ദീന്‍ സഖ്യം സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. എന്നാല്‍ പിന്നീട് അടുത്തടുത്ത് നാല് വിക്കറ്റുകള്‍ കേരളത്തിന് നഷ്ടമായി. സ്‌കോര്‍ 82 ല്‍ നില്‍ക്കെ ആദ്യ മൂന്ന് വിക്കറ്റും 89 ൽ എത്തിയപ്പോള്‍ സച്ചിന്‍ ബേബിയേയും കേരളത്തിന് നഷ്ടമായി. നായകന്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.

സിജോമോന്‍ (27), സച്ചിന്‍ ബേബി (4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. വിഷ്ണു വിനോട് 26 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഛത്തീസ്ഗഡിനായി അജയ് മണ്ഡല്‍ മൂന്നും സുമിത് റൂയിക്കര്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

ടോസ് നേടിയ ഛത്തീസ്ഗഡ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിന്റെ ബോളിംഗ് ആക്രമണത്തിന് മുന്നില്‍ നായകന്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയ നടത്തിയ ചെറുത്തു നില്‍പ്പാണ് ഛത്തീസ്ഗഡിന് 189 റണ്‍സ് നേടി കൊടുത്തത്. ഹര്‍പ്രീത് 128 ബോളില്‍ 98 റണ്‍സ് നേടി. കേരളത്തിനായി സിജോമോന്‍ ജോസഫ് അഞ്ച് വിക്കറ്റും ബേസില്‍ തമ്പി, നിധീഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിനൂപ് ഒരു വിക്കറ്റ് നേടി.

TAGS :

Next Story