Quantcast

ട്വിറ്ററിലും കോഹ്‌ലി: സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്ന് മറ്റൊരു കായിക താരവും സ്വന്തമാക്കാത്ത നേട്ടം

ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

MediaOne Logo

Web Desk

  • Published:

    13 Sep 2022 3:26 PM GMT

ട്വിറ്ററിലും കോഹ്‌ലി: സ്വന്തമാക്കിയത് ഇന്ത്യയിൽ നിന്ന് മറ്റൊരു കായിക താരവും സ്വന്തമാക്കാത്ത നേട്ടം
X

മുംബൈ: ഏഷ്യാകപ്പില്‍ ഫോമിലേക്ക് എത്തിയതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലെ തന്റെ ആധിപത്യം തുടര്‍ന്ന് വിരാട് കോഹ്‌ലി. ട്വിറ്ററിലാണ് കോഹ് ലി ഇപ്പോള്‍ മറ്റൊരു നേട്ടം കൂടി പിന്നിട്ടിരിക്കുന്നത്. ഇന്ത്യന്‍ മുന്‍ നായകനെ ട്വിറ്ററില്‍ പിന്തുടരുന്നവരുടെ എണ്ണം 5 കോടി പിന്നിട്ടു. ട്വിറ്ററില്‍ അഞ്ച് കോടി ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റ് താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്.

ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സ് ഉള്ള കായിക താരങ്ങളില്‍ നാലാം സ്ഥാനത്താണ് കോഹ് ലി. ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളേവേഴ്‌സ് ഉള്ള ഇന്ത്യന്‍ വ്യക്തികളില്‍ രണ്ടാം സ്ഥാനത്തും കോഹ് ലിയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഒന്നാമത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ(45 കോടി), ലിയോണല്‍ മെസി(33.3 കോടി) എന്നിവര്‍ മാത്രമാണ് ഇന്‍സ്റ്റഗ്രാമില്‍ കോഹ്‌ലിയെക്കാള്‍ മുന്നിലുള്ള കായിക താരങ്ങള്‍.

ഫേസ്ബുക്കില്‍ കോലിക്ക് 4.9 കോടി ഫോളോവേഴ്സാണുള്ളത്. ഇതോടെ പ്രധാനപ്പെട്ട മൂന്ന് സമൂഹമാധ്യമങ്ങളിലുമായി കോഹ്‌ലിയെ പിന്തുടരുന്നവരുടെ എണ്ണം 31 കോടിയായി.ഏറെ നാളായി ഫോമിന് പുറത്തായിരുന്ന കോഹ്‌ലിയുടെ രാജകീയ തിരിച്ചുവരവായിരുന്നു ഏഷ്യാകപ്പിലേത്. അഫ്ഗാനിസ്താനെതിരെ ആയിരുന്നു കോഹ്‌ലിയുടെ സെഞ്ച്വറി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കോഹ്‌ലിയുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയും ടി20 ക്രിക്കറ്റിലെ ആദ്യ സെഞ്ചുറിയുമായിരുന്നു അഫ്ഗാനിസ്താനെതിരെ പിറന്നത്.

TAGS :

Next Story