Quantcast

''ഇത് അവൾക്കാണ്, അനുഷ്‌കയ്ക്ക്; ഞങ്ങളുടെ കുഞ്ഞു വാമികയ്ക്കും''-സ്വപ്‌നസെഞ്ച്വറിക്കു ശേഷം കോഹ്ലി

53 പന്തിലാണ് കോഹ്ലി അന്താരാഷ്ട്ര കരിയറിലെ 71-ാം സെഞ്ച്വറിയും അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ കന്നി സെഞ്ച്വറിയും അടിച്ചെടുത്തത്

MediaOne Logo

Web Desk

  • Published:

    8 Sep 2022 4:40 PM GMT

ഇത് അവൾക്കാണ്, അനുഷ്‌കയ്ക്ക്; ഞങ്ങളുടെ കുഞ്ഞു വാമികയ്ക്കും-സ്വപ്‌നസെഞ്ച്വറിക്കു ശേഷം കോഹ്ലി
X

ദുബൈ: മൂന്നു വർഷം നീണ്ട കാത്തിരിപ്പുകൾക്ക് അന്ത്യം കുറിച്ച ആ സ്വപ്‌നസമാനമായ ഇന്നിങ്‌സ് പ്രിയ പങ്കാളി അനുഷ്‌കയ്ക്കും കുഞ്ഞുസുന്ദരി വാമികയ്ക്കും സമർപ്പിച്ച് വിരാട് കോഹ്ലി. മത്സരശേഷമായിരുന്നു കോഹ്ലിയുടെ പ്രഖ്യാപനം. അനുഷ്‌ക എന്നൊരാൾ കാരണമാണ് താനിപ്പോൾ ഇവിടെ നിൽക്കുന്നതെന്നും കോഹ്ലി തുറന്നുപറഞ്ഞു.

കഴിഞ്ഞ രണ്ടര വർഷം എന്നെ പലതും പഠിപ്പിച്ചു. ശരിക്കും ഞെട്ടിയിരിക്കുകയായിരുന്നു ഞാൻ. ഒരുപാട് കാരങ്ങളുടെ ഒരു സമ്മേളനമായിരുന്നു ഇത്. ടീം വളരെ തുറന്നായിരുന്നു പെറുമാറിയത്, ഏറെ സഹായവും നൽകിയിട്ടുണ്ട്. പുറത്ത് പലതും നടക്കുന്നുണ്ടെന്ന് എനിക്ക് അറിയാം-കോഹ്ലി പറഞ്ഞു.

സെഞ്ച്വറിക്കുശേഷം മോതിരത്തിൽ മുത്തമിട്ടതിനും കോഹ്ലി കാരണം വെളിപ്പെടുത്തി. ഒരേയൊരാൾ കാരണമാണ് ഞാനിപ്പോൾ ഇവിടെ നിൽക്കുന്നത്. അത് അനുഷ്‌കയാണ്. ഈ സെഞ്ച്വറി അവൾക്കും ഞങ്ങളുടെ പ്രിയപ്പെട്ട മകൾ വാമികയ്ക്കുമാണ്. പരസ്പരം സംസാരിച്ച് കൂടെനിൽക്കാൻ അനുഷ്‌കയെപ്പോലെ ഒരാൾ ഉള്ളപ്പോൾ എനിക്ക് ഒരു നിരാശയുമുണ്ടായിരുന്നില്ല. ആ ആറുമാസത്തെ അവധി എനിക്ക് ശരിക്കുമൊരു നവോന്മേഷമായിരുന്നു. എത്രമാത്രം ക്ഷീണിതനാണ് ഞാനെന്ന് തിരിച്ചറിഞ്ഞ സമയമായിരുന്നു അത്. ആ ഇടവേളയാണ് ഒരിക്കൽകൂടി ആസ്വദിച്ചുകളിക്കാൻ എനിക്ക് പ്രാപ്തി തന്നതെന്നും കോഹ്ലി കൂട്ടിച്ചേർത്തു.

മത്സരത്തിൽ 53 പന്തിലാണ് കോഹ്ലി അന്താരാഷ്ട്ര കരിയറിലെ 71-ാം സെഞ്ച്വറി നേടിയത്. ആറ് സിക്‌സറും 12 ബൗണ്ടറിയും ആ ഇന്നിങ്‌സിനു മിഴിവേകി. ഒടുവിൽ 61 പന്തിൽ പുറത്താകാതെ 122 റൺസുമായി ഇന്ത്യയെ കൂറ്റൻ സ്‌കോറിലെത്തിച്ചു. ടി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ കോഹ്ലിയുടെ ആദ്യത്തെ സെഞ്ച്വറി കൂടിയാണിത്.

Summary: Virat Kohli dedicates 71st international century to Anushka Sharma, daughter Vamika

TAGS :

Next Story