Quantcast

മുന്നിൽ ക്രിസ്റ്റ്യാനോയും മെസിയും മാത്രം; വിരാട് കോഹ്‌ലി 200 മില്യൺ ക്ലബിൽ

ക്രിസ്റ്റ്യാനോയ്ക്ക് 451 മില്യൺ ഫോളോവേഴ്‌സാണ് ഉള്ളതെങ്കിൽ മെസിക്ക് 334 മില്യൺ ഫോളോവേഴ്‌സുണ്ട്

MediaOne Logo

Web Desk

  • Published:

    8 Jun 2022 5:53 AM GMT

മുന്നിൽ ക്രിസ്റ്റ്യാനോയും മെസിയും മാത്രം; വിരാട് കോഹ്‌ലി 200 മില്യൺ ക്ലബിൽ
X

ഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി ഇൻസ്റ്റഗ്രാമിൽ 200 മില്യൺ ഫോളോവേഴ്‌സുള്ള ആദ്യ ഏഷ്യക്കാരനും ഇന്ത്യക്കാരനുമെന്ന നേട്ടത്തിന് അർഹനായി. നേട്ടത്തിന് പിന്നാലെ ഫോളോവേഴ്‌സിന് നന്ദി അറിയിച്ച് താരം രംഗത്തെത്തി. കായിക താരങ്ങളിൽ ഫുട്‌ബോൾ സൂപ്പർതാരങ്ങളായ ക്രിസ്റ്റ്യാനോയും മെസിയും മാത്രമാണ് കോഹ്‌ലിക്ക് മുന്നിലുള്ളത്.



ക്രിസ്റ്റ്യാനോയ്ക്ക് 451 മില്യൺ ഫോളോവേഴ്‌സാണ് ഉള്ളതെങ്കിൽ മെസിക്ക് 334 മില്യൺ ഫോളോവേഴ്‌സുണ്ട്. ബ്രസീലിന്റെ സൂപ്പർതാരം നെയ്മറിനെ പിന്തള്ളിയാണ് കോഹ്‌ലി ഈ നേട്ടം സ്വന്തമാക്കിയത്. അതേസമയം, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്കിൽ 49 മില്യൺ ഫോളോവേഴ്‌സാണ് കോഹ്‌ലിക്കുള്ളതെങ്കിൽ ട്വിറ്ററിൽ 48 മില്യൺ ഫോളോവേഴ്‌സാണുള്ളത്.

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള അഞ്ച് വ്യക്തികൾ ഇവരാണ്

1. ക്രിസ്റ്റ്യാനോ റൊണാൾഡോ

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ള വ്യക്തി പോർച്ചുഗൽ ഫുട്‌ബോൾ ടീം ക്യാപ്റ്റനും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മുന്നേറ്റനിരക്കാരനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. 451 മില്യൺ ഫോളോവേഴ്‌സാണ് താരത്തിനുള്ളത്.



2. കെയ്‌ലി ജെന്നർ

മോഡലും ബിസിനസുകാരിയുമായ കെയ്‌ലി ജെന്നറാണ് ഇൻസ്റ്റഗ്രാം ഫോളോവേഴ്‌സിൽ രണ്ടാം സ്ഥാനത്ത്്. 345 മില്യൺ ഫോളോവേഴ്‌സാണ് ഇവർക്കുള്ളത്.





3. ലയണൽ മെസി

അർജന്റീനയുടെ ഫുട്‌ബോൾ ടീം ക്യാപ്റ്റനും പിഎസ്ജിയുടെ മുന്നേറ്റനിരക്കാരനുമായ മെസിക്ക് 334 മില്യൺ ഫോളോവേഴ്‌സാണുള്ളത്.


4.സെലീന ഗോമസ്

പോപ് ഗായിക സെലീന ഗോമസിന് 325 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.


5.ഡ്വെയ്ൻ ജോൺസൺ 'ദ റോക്ക്'

ഹോളിവുഡ് താരവും ഡബ്ല്യൂ ഡബ്ല്യൂ ഇ താരവുമായിരുന്ന റോക്കിന് 320 മില്യൺ ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.



TAGS :

Next Story