നിസ്സഹായമായ ആ ചിരിയില്‍ എല്ലാമുണ്ട്...; കോഹ്‍ലിക്ക് ഇതെന്തു പറ്റി?
ഈ വർഷം ടി.20 ലോകകപ്പ് വരാനിരിക്കെ കോഹ്ലി ടീമിലുണ്ടാകുമോ എന്ന് ആശങ്ക പങ്കുവക്കുന്നവര്‍ പോലുമുണ്ട്
ഐ.പി.എൽ കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്നു പോവുകയാണിപ്പോൾ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. രണ്ട് മത്സരങ്ങളിൽ തുടർച്ചയായി സംപൂജ്യനായി മടങ്ങിയതിന് പിറകെ ഇന്നലെ രാജസ്ഥാനെതിരെ വെറും ഒമ്പത് റൺസെടുത്താണ് താരം പുറത്തായത്. കോഹ്‍ലി ഫോം വീണ്ടെടുക്കുന്നതും കാത്ത് വലിയ പ്രതീക്ഷയോടെ കളി കാണാനിരുന്ന ആരാധകർക്ക് ഇന്നലെയും നിരാശപ്പെടാനായിരുന്നു വിധി. താരതമ്യേന ചെറിയ ടോട്ടൽ പിന്തുടർന്ന ബാംഗ്ലൂർ രാജസ്ഥാന് മുന്നിൽ തകർന്നടിയുകയും ചെയ്തു.
ഒമ്പത് മത്സരങ്ങളിൽ നിന്നായി വെറും 128 റൺസാണ് ഈ സീസണിൽ കോഹ്‍ലിയുടെ ആകെ സമ്പാദ്യം. 17 ആണ് താരത്തിന്‍റെ ബാറ്റിങ് ആവറേജ്. കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ താരത്തിന് രണ്ടക്കം പോലും തികക്കാനായിട്ടില്ല. ഐ.പി.എല്ലിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ റൺവേട്ടക്കാരന് ഇതെന്താണ് പറ്റിയത് എന്നോർത്ത് തലയിൽ കൈ വക്കുകയാണിപ്പോൾ ആരാധകർ. ഇന്നലെ രാജസ്ഥാനെതിരായ മത്സരത്തിൽ പ്രസീത് കൃഷ്ണയുടെ പന്തിൽ റിയാൻ പരാഗിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ താരത്തിന്റെ മുഖത്ത് പടർന്ന നിസ്സഹായമായ ആ ചിരിയിൽ എല്ലാമുണ്ടായിരുന്നു.
ഈ വർഷം ടി.20 ലോകകപ്പ് വരാനിരിക്കെ കോഹ്ലി ടീമിലുണ്ടാകുമോ എന്ന് ആശങ്ക പങ്കുവക്കുന്നവര്‍ പോലുമുണ്ട് ഇപ്പോള്‍. ഐ.പി.എല്ലില്‍ മാത്രമല്ല സമീപകാലത്ത് ദേശീയ ടീമിനു വേണ്ടിയും ഫോം കണ്ടെത്താന്‍ താരത്തിനായിട്ടില്ല. അന്താരാഷ്ട്ര കിക്കറ്റിൽ കോഹ്ലി അവസാനമായൊരു സെഞ്ച്വറി നേടിയത് 2019 ലാണ്.കഴിഞ്ഞ വർഷം ഇന്ത്യൻ ടീമിന്റെ നായകസ്ഥാനമൊഴിഞ്ഞ താരം തൊട്ടുടന്‍ തന്നെ ബാംഗ്ലൂരിന്റേയും നായകസ്ഥാനമൊഴിഞ്ഞിരുന്നു. സമ്മർദങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞാൽ കളിക്കളത്തിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനാവുമെന്ന് പ്രതീക്ഷിച്ച ആരാധകരുടെ പ്രതീക്ഷകള്‍ മുഴുവനും അസ്ഥാനത്തായിരിക്കുകയാണിപ്പോൾ.
മാനസികമായി തളര്‍ന്ന കോഹ്ലിക്ക് ഇടവേള വേണമെന്നാണ് മുന്‍ ഇന്ത്യന്‍ കോച്ച് രവി ശാസ്ത്രിയുടെയും മുഹമ്മദ് അസ്ഹറുദ്ദീന്റെയും അഭിപ്രായം. സമാന അഭിപ്രായവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്‌സണും രംഗത്തുണ്ട്. അതേസമയം ആര്‍ സി ബി പരിശീലകന്‍ സഞ്ജയ് ബംഗാറും വസിം ജാഫറും കഴിഞ്ഞ ദിവസം കോഹ്ലിക്ക് പിന്തുണയുമായി രംഗത്തു വന്നിരുന്നു.
Virat Kohli's reaction after scratchy dismissal against RR goes viral; fans ask, 'what's happening to him'
Adjust Story Font
16