Quantcast

വിരാട് കോഹ്‌ലി ഐപിഎൽ കളിച്ചേക്കില്ല; സൂചന നൽകി ഡിവില്ലിയേഴ്‌സ്

നേരത്തെ സുനിൽ ഗവാസ്‌കറും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-03-07 06:55:05.0

Published:

7 March 2024 6:50 AM GMT

വിരാട് കോഹ്‌ലി ഐപിഎൽ കളിച്ചേക്കില്ല; സൂചന നൽകി ഡിവില്ലിയേഴ്‌സ്
X

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ തിരിച്ചുവരവ് സംബന്ധിച്ച അഭ്യൂഹങ്ങൾ തുടരുന്നു. നേരത്തെ വ്യക്തിഗത കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇംഗ്ലണ്ട് പര്യടനത്തിൽ നിന്ന് പിൻമാറിയ കോഹ്‌ലി ഐപിഎലിലും കളിച്ചേക്കിലെന്ന കാര്യമാണ് പുറത്തുവരുന്നത്. താരത്തിന്റെ സുഹൃത്തും മുൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു താരവുമായ എബി ഡിവില്ലിയേഴ്‌സാണ് ഇത്തരമൊരു സൂചന നൽകിയത്. നേരത്തെ സുനിൽ ഗവാസ്‌കറും സമാനമായ അഭിപ്രായം പറഞ്ഞിരുന്നു.

ആർസിബി ആരാധകരെ ആശങ്കപ്പെടുത്തുന്നതാണ് എബിഡിയുടെ പ്രതികരണം. 'കോഹ്ലി ഐപിഎൽ കളിക്കുമെന്ന് ഇനിയും ഉറപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ബെംഗളൂരു ടീമിലെ താരങ്ങൾക്ക് നിർദേശം നൽകുന്നതിനായി താൻ അവിടേയ്ക്ക് എത്തണമെന്ന് കോഹ്ലി പറഞ്ഞു. എന്നാൽ ആ നിർദ്ദേശം വന്നത് ആൻഡി ഫ്‌ളവറിൽ നിന്നും ഫാഫ് ഡു പ്ലെസിസിൽ നിന്നുമാണെന്ന് കരുതുന്നു'-ഡിവില്ലിയേഴ്‌സ് പറഞ്ഞു

യുകെയിൽ നിന്നുള്ള കോഹ്‌ലിയുടെ ചിത്രങ്ങൾ അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അടുത്തിടെ താരത്തിന് ആൺകുഞ്ഞ് പിറന്നതും വാർത്തയായിരുന്നു. കുടുംബത്തിനൊപ്പം സമയം ചെലവിടാനാണ് വിരാട് ക്രിക്കറ്റിൽ നിന്ന് അവധിയെടുത്തത്. 13 വർഷത്തെ കരിയറിൽ ആദ്യമായാണ് ഇന്ത്യയിൽ നടക്കുന്ന പരമ്പര പൂർണമായി താരത്തിന് നഷ്ടമാകുന്നത്. ഐപിഎൽ തുടക്കം മുതൽ ഇതുവരെ ആർസിബിക്ക് വേണ്ടിമാത്രമാണ് കോഹ്‌ലി ഇറങ്ങിയത്. ജനുവരി 17ന് അഫ്ഗാനിസ്താനെതിരായ ട്വന്റി 20യിലാണ് അവസാനമായി കളിച്ചത്. ആർസിബിയുടെ എക്കാലത്തേയും മികച്ച താരമായ എബിഡി 145 ഇന്നിങ്‌സുകളിൽ നിന്നായി 4522 റൺസാണ് നേടിയത്. 2021 ഐപിഎലിലാണ് ദക്ഷിണാഫ്രിക്കൻ താരം അവസാനമായി കളിച്ചത്. മാർച്ച് 22ന് ചെന്നൈ സൂപ്പർ കിംഗ്സും റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും തമ്മിലാണ് ഐപിഎലിലെ ആദ്യ മത്സരം.

TAGS :

Next Story