Quantcast

'വിരാട് കോഹ്‌ലി പ്രതിഫലം കുറച്ചതിന് പിന്നിൽ വേറൊരു തന്ത്രം'

വിരാട് കോഹ് ലി രണ്ട് കോടി രൂപയാണ് കുറച്ചത്. കഴിഞ്ഞ സീസണില്‍ 17 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന കോഹ്‌ലി ഇത്തവണ 15 കോടി രൂപയാക്കിയാണ് കുറച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും പ്രതിഫലം വെട്ടിക്കുറച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2021-12-01 15:15:29.0

Published:

1 Dec 2021 3:13 PM GMT

വിരാട് കോഹ്‌ലി പ്രതിഫലം കുറച്ചതിന് പിന്നിൽ വേറൊരു തന്ത്രം
X

റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ നായകൻ വിരാട് കോഹ്‌ലി ഐപിഎൽ പ്രതിഫലം കുറച്ചതിന് പിന്നിൽ വേറെരു തന്ത്രമുണ്ടെന്ന് മുൻ ഇന്ത്യൻ താരം പാർത്ഥിവ് പട്ടേൽ. ടീമിന്റെ താൽപര്യം കണക്കിലെടുത്താണ് വിരാട് കോഹ്‌ലി പ്രതിഫലം വെട്ടിക്കുറച്ചതെന്ന് പാർത്ഥിവ് പട്ടേൽ പറഞ്ഞു.

ടീമിന്റെ താൽപര്യം കണക്കിലെടുത്താണ് വിരാട് കോഹ്‌ലി പ്രതിഫലം വെട്ടിക്കുറച്ചത്. കോഹ്‌ലി എത്ര നല്ല കളിക്കാരനാണെന്നും എത്ര നല്ല ക്യാപ്റ്റനാണെന്നും നമുക്കെല്ലാം അറിയാം. അതിനാൽ ലേലത്തിൽ ആർ‌സി‌ബിക്ക് കുറച്ച് അധികമായി പണം ലഭിക്കാൻ വേണ്ടിയാണ് പ്രതിഫലം കുറച്ചത്'- പാർഥിവ് പട്ടേല്‍ പറഞ്ഞു.

വിരാട് കോഹ് ലി രണ്ട് കോടി രൂപയാണ് കുറച്ചത്. കഴിഞ്ഞ സീസണില്‍ 17 കോടി രൂപ പ്രതിഫലം പറ്റിയിരുന്ന കോഹ്‌ലി ഇത്തവണ 15 കോടി രൂപയാക്കിയാണ് കുറച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയും പ്രതിഫലം വെട്ടിക്കുറച്ചിരുന്നു.

ടീമുകള്‍ക്ക് കൂടുതല്‍ താരങ്ങളെ മെഗാലേലത്തില്‍ സ്വന്തമാക്കുന്നതിനുവേണ്ടിയാണിതെന്നാണ് പറയപ്പെടുന്നത്. ഇരുവരും പ്രതിഫലം കുറച്ചതോടെ ആ തുക ലേലത്തിനായി ടീമുകള്‍ക്ക് ഉപയോഗിക്കാം. നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിച്ചത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ രവീന്ദ്ര ജഡേജയ്ക്കും ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഋഷഭ് പന്തിനും മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയ്ക്കുമാണ്. ഇവര്‍ക്ക് 16 കോടി രൂപ വീതം ലഭിക്കും.

അതേസമയം ഐപിഎല്ലിന്റെ കഴിഞ്ഞ 9 എഡിഷനുകളിൽ ആർസിബിയെ നയിച്ചിരുന്നത് കോഹ്‌ലിയാണ്. എന്നാല്‍ അദ്ദേഹം നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചിരുന്നു. ഐപിഎല്ലിന്റെ തുടക്കം മുതൽ ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി മാത്രം കളിച്ച ചുരുക്കം ചില കളിക്കാരിൽ ഒരാളാണ് കോഹ്‌ലി.

കോഹ്‌ലിയെ കൂടാതെ ആസ്‌ട്രേലിയയുടെ ഗ്ലെൻ മാക്‌സ്‌വെലിനെ 11 കോടിക്കും ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ 7 കോടിക്കുമാണ് ആർസിബി നിലനിർത്തിയത്.

TAGS :

Next Story