'കളിക്കാനാണ്, ഫോട്ടോ എടുക്കാൻ വന്നതല്ല': ചൂടായി കോഹ്‌ലി
ഇവിടെ കളിക്കാനാണ് വന്നതെന്നും ഫോട്ടോ എടുക്കാനല്ലെന്നുമായിരുന്നു കോഹ്‌ലിയുടെ മറുപടി. ദേഷ്യത്തോട് കോഹ്‌ലി മറുപടി പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ലണ്ടന്‍: ഇന്ത്യയും ലെസ്റ്റർഷെയറും തമ്മിലെ പരിശീലന മത്സരത്തിനിടെ ശല്യം ചെയ്ത ആരാധകനോട് കയര്‍ത്ത് വിരാട് കോഹ്‌ലി. ബൗണ്ടറി ലൈനിനരികില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഇന്ത്യന്‍ താരം കമലേഷ് നഗര്‍കോട്ടിയോട് സെല്‍ഫി ആവശ്യപ്പെട്ട ആരാധകനോടാണ് കോഹ്‌ലി കയര്‍ത്തത്.
ഇവിടെ കളിക്കാനാണ് വന്നതെന്നും ഫോട്ടോ എടുക്കാനല്ലെന്നുമായിരുന്നു കോഹ്‌ലിയുടെ മറുപടി. ദേഷ്യത്തോട് കോഹ്‌ലി മറുപടി പറയുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
"ഞാൻ തുടർച്ചയായി ഒരു ഫോട്ടോ ആവശ്യപ്പെടുന്നു, ഓഫീസിൽ നിന്ന് അവധിയെടുത്താണ് ഞാൻ ഇവിടെ വന്നത്. അതിനാൽ, എന്നോടൊപ്പം ഒരു ഫോട്ടോയെങ്കിലും എടുക്കൂവെന്നായിരുന്നു ആരാധകന്റെ കമന്റ്. അവൻ മത്സരം കളിക്കാനാണോ അതോ ഫോട്ടോ എടുക്കാനാണോ വന്നതെന്നായിരുന്നു കോഹ്‌ലിയുടെ മറുപടി. പവലിയനില്‍ നിന്ന് എണീറ്റായിരുന്നു കോഹ്‌ലി പരുക്കന്‍ ഭാഷയില്‍ പ്രതികരിച്ചത്.
Virat Teaching a lesson to a guy in crowd who was making fun of Kamlesh Nagarkoti who was standing near the Boundary line while fielding in the practise match ❤️
— Priyanshu Bhattacharya 🏏 (@im_Priyanshu_B7) June 25, 2022
'aRrOgAnT' uno 🤡@imVkohli 🐐pic.twitter.com/1urDq3jRyq
നാഗർകോട്ടി ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല, ഒരു നെറ്റ് ബൗളറായാണ് അദ്ദേഹം ടീമിനൊപ്പമുള്ളത്. പകരക്കാരനായാണ് അദ്ദേഹം ഫീല്‍ഡ് ചെയ്യാനെത്തിയത് തന്നെ. അതേസമയം സന്നാഹ പോരാട്ടത്തിന്റെ ആദ്യ ഇന്നിംഗ്‌സിൽ കോഹ്‌ലി 33 റൺസ് നേടിയിരുന്നു, എന്നിരുന്നാലും, എൽബിഡബ്ല്യു ഔട്ട് നൽകിയ അമ്പയറുടെ തീരുമാനത്തിൽ അദ്ദേഹം അത്ര തൃപ്തനായിരുന്നില്ല. രണ്ടാം ഇന്നിങ്സിലും കോഹ്‌ലി തന്റെ ഫോം തുടര്‍ന്നു. 67 റണ്‍സായിരുന്നു കോഹ് ലി രണ്ടാം ഇന്നിങ്സില്‍ നേടിയത്.
Summary-Virat Kohli Hits Back at Fan For Constantly Disturbing Kamlesh Nagarkoti During Warm-up Match
Adjust Story Font
16