Quantcast

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ വിരാട് കോഹ്‌ലിക്ക്‌ വിശ്രമം

കോഹ്‌ലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ ഇടംപിടിച്ചേക്കും.

MediaOne Logo

Web Desk

  • Published:

    3 Oct 2022 12:28 PM GMT

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി20യിൽ വിരാട് കോഹ്‌ലിക്ക്‌  വിശ്രമം
X

ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിന്ന് വിരാട് കോഹ്‌ലിയെ ഒഴിവാക്കി. വിശ്രമം അനുവദിക്കുന്നതിന്റെ ഭാഗമായാണ് കോഹ്‌ലിയെ ഒഴിവാക്കിയത്. പരമ്പര ഇന്ത്യ ഇതിനകം സ്വന്തമാക്കിയിരകുന്നു. കോഹ്‌ലിയുടെ അഭാവത്തില്‍ ശ്രേയസ് അയ്യര്‍ ടീമില്‍ ഇടംപിടിച്ചേക്കും.

ഇന്ത്യന്‍ നിരയില്‍ ബാറ്റെടുത്തവരെല്ലാം തകര്‍ത്തടിച്ച മത്സരത്തിന്റെ അവസാന ഓവറില്‍ വ്യക്തിഗത നേട്ടങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കാത്ത വിരാട് കോലിയുടെ പെരുമാറ്റം ഇപ്പോള്‍ ഏറെ ശ്രദ്ധനേടിയിരുന്നു.

രണ്ടാം പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ കോഹ്‌ലി 28 പന്തില്‍ 49 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ഏറെ നാളായി ഫോം ഇല്ലാതെ ഉഴറിയ കോഹ്‌ലി ഏഷ്യാ കപ്പില്‍ സെഞ്ച്വറി നേടി ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഈ ശതകത്തിന്റെ പിറവി. അന്താരാഷ്ട്ര ടി20യിലെ അദ്ദേഹത്തിന്റെ കന്നി സെഞ്ച്വറി കൂടിയായിരുന്നു ഇത്. കഴിഞ്ഞ പത്ത് ഇന്നിങ്‌സുകളില്‍ നിന്നായി 404 റണ്‍സാണ് കോഹ്‌ലി അടിച്ചെടുത്തത്. സ്‌ട്രൈക്ക് റേറ്റ് 141. ഒരു സെഞ്ച്വറിയും മൂന്ന് ഫിഫ്റ്റിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഇതാദ്യമായാണ് ട്വന്റി 20 യില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തം മണ്ണില്‍ പരമ്പര നേടുന്നത്. മൂന്നാം ട്വന്റി 20 ചൊവ്വാഴ്ച ഇന്‍ഡോറില്‍ വെച്ച് നടക്കും.

TAGS :

Next Story