Quantcast

2023ലെ മികച്ച കായികതാരം: വിരാട് കോഹ്‌ലിക്ക് അവാർഡ്, മറികടന്നത് മെസിയെ

ഓൺലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മെസിയെ മറികടന്നത്. ഫൈനൽ റൗണ്ടിൽ 78 ശതമാനം വോട്ടുകളും കോഹ്‌ലിക്ക് അനുകൂലമായിരുന്നു.

MediaOne Logo

Web Desk

  • Published:

    1 Jan 2024 9:53 AM

2023ലെ മികച്ച കായികതാരം: വിരാട് കോഹ്‌ലിക്ക് അവാർഡ്, മറികടന്നത് മെസിയെ
X

ന്യൂഡൽഹി: 2023 ലെ മികച്ച കായിക താരമായി ഇന്ത്യൻ താരം വിരാട് കോഹ്‌ലിയെ തെരഞ്ഞെടുത്തു. ലയണൽ മെസിയെയാണ് മറികടന്നത്. ലോകത്തൊട്ടാകെ 35 മില്യൺ ഫോളവേഴ്‌സുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ടായ പ്യൂബിറ്റിയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെ തെരഞ്ഞെടുത്തത്. ഓൺലൈൻ പബ്ലിക് വോട്ടിങിലൂടെയാണ് മെസിയെ മറികടന്നത്. ഫൈനൽ റൗണ്ടിൽ 78 ശതമാനം വോട്ടുകളും കോഹ്‌ലിക്ക് അനുകൂലമായിരുന്നു.ഈവർഷം മെസി ബാലൻഡിഔർ നേട്ടമടക്കം സ്വന്തമാക്കിയിരുന്നു. പി.എസ്.ജിക്കൊപ്പം ലീഗ് വൺ ട്രോഫി നേടിയതാണ് ഈ വർഷത്തെ പ്രധാന കിരീടം. പിന്നീട് അമേരിക്കൻ ക്ലബ് ഇന്റർമയാമിയിലേക്ക് ചുടവ് മാറിയിരുന്നു.

ഏകദിന ലോകകപ്പ് നഷ്ടമായെങ്കിലും കോഹ്‌ലിക്കും കരിയറിൽ വലിയനേട്ടമാണ് 2023ലുണ്ടായത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിനെ മറികടന്ന് ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി. ലോകകപ്പിൽ 11 കളികളിൽ നിന്ന് 765 റൺസ് നേടി.

കഴിഞ്ഞ കലണ്ടർ വർഷം 2048 റൺസാണ് വിവിധ ഫോർമാറ്റുകളിലാണ് നേടിയത്. ദ്യോകോവിച്, പാറ്റ് കമ്മിൻസ്,ലെബ്രോൺ ജെയിംസ്, എർലിങ് ഹാളണ്ട്, ക്രിസ്റ്റിയാനോ റൊണാൾഡോ, മാക്‌സ് വെർസ്റ്റാപ്പെൻ തുടങ്ങി 18 പേരാണ് പ്രാഥമിക ഘട്ട വോട്ടെടുപ്പിലുണ്ടായിരുന്നത്.

TAGS :

Next Story