Quantcast

കോഹ്‌ലി രണ്ടാം സ്ഥാനത്ത് തന്നെ: ഏകദിന റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി ദക്ഷിണാഫ്രിക്ക

ഇതാദ്യമായി 2019ന് ശേഷം ഡി കോക്ക് ആദ്യ അഞ്ചിൽ എത്തി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മികവാണ് ഡി കോക്കിന് തുണയായത്. പരമ്പരയിലെ താരമായി ഡി കോക്കിനെയാണ് തെരഞ്ഞെടുത്തിരുന്നത്.

MediaOne Logo

Web Desk

  • Updated:

    2022-01-26 12:46:15.0

Published:

26 Jan 2022 12:43 PM GMT

കോഹ്‌ലി രണ്ടാം സ്ഥാനത്ത് തന്നെ: ഏകദിന റാങ്കിങ്ങിൽ വൻ നേട്ടമുണ്ടാക്കി ദക്ഷിണാഫ്രിക്ക
X

ഐ.സി.സി ഏകദിന റാങ്കിങില്‍ ബാറ്റ‍ര്‍മാരില്‍ ഇന്ത്യയുടെ വിരാട് കോഹ്‌ലി രണ്ടാം സ്ഥാനം നില‍നിർത്തി. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് ദക്ഷിണാഫ്രിക്കയുടെ ക്വിന്റണ്‍ ഡി കോക്കും റാസി വാന്‍ ഡെര്‍ ദസനുമാണ്.

ഇതാദ്യമായി 2019ന് ശേഷം ഡി കോക്ക് ആദ്യ അഞ്ചിൽ എത്തി. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലെ മികവാണ് ഡി കോക്കിന് തുണയായത്. പരമ്പരയിലെ താരമായി ഡി കോക്കിനെയാണ് തെരഞ്ഞെടുത്തിരുന്നത്. അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ ഡി കോക്ക് പരമ്പരയിൽ 229 റൺസാണ് നേടിയത്. നാല് സ്ഥാനം മെച്ചപ്പെടുത്തിയാണ് ഡി കോക്ക് അഞ്ചില്‍ എത്തിയത്.

അതേസമയം പത്ത് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ദസൻ ആദ്യ പത്തിൽ എത്തി. ഇതാദ്യമായാണ് ദസൻ ബാർമാരുടെ പട്ടികയിൽ ആദ്യ പത്തിൽ എത്തുന്നത്. ഇന്ത്യക്കെതിരായ പരമ്പരയിൽ 218 റൺസാണ് ദസൻ നേടിയത്. ദക്ഷിണാഫ്രിക്കയുടെ ഏകദിന നാകൻ ടെമ്പ ബാവുമായും നേട്ടമുണ്ടാക്കി. 80ൽ നിന്ന് ബാവുമ 59ൽ എത്തി.

അതേസമയം പാകിസ്ഥാൻ നായകൻ ബാബർ അസമാണ് ഒന്നാം സ്ഥാനത്ത്. ബാബറിന് 873ഉം കോലിക്ക് 836ഉം പോയിന്‍റാണുളളത്. റോസ് ടെയ്‌ലർ മൂന്നും രോഹിത് ശർമ്മ നാലും സ്ഥാനങ്ങളിലാണ്. പരിക്കേറ്റ രോഹിത് ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ കളിച്ചിരുന്നില്ല. ക്വിന്‍റൺ ഡി കോക്ക്, ആരോൺ ഫിഞ്ച്, ജോണി ബെയ്ർസ്റ്റോ, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, വാൻ ഡർ ഡുസ്സൻ എന്നിവരാണ് അ‍ഞ്ച് മുതൽ പത്തുവരെ സ്ഥാനങ്ങളിൽ. ബൗളർമാരിൽ ഏഴാം സ്ഥാനത്തുള്ള പേസര്‍ ജസ്പ്രീത് ബുമ്ര മാത്രമാണ് ആദ്യ പത്തിലുള്ളത്. ന്യൂസിലന്‍ഡിന്‍റെ ട്രെന്‍ഡ് ബോൾട്ടാണ്‌ ഒന്നാം സ്ഥാനത്ത്.

TAGS :

Next Story