ലോകടെസ്റ്റ് റാങ്കിങ്: ഒന്നാം സ്ഥാനത്തേക്ക് ലബുഷെയ്ൻ, കോഹ്‌ലി ഏഴാമത്
ഏഴാം സ്ഥാനത്തേക്കാണ് കോഹ്‌ലി വീണത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ തിളങ്ങാനായില്ലെങ്കില്‍ കോഹ്‌ലിക്ക് ഇനിയും ക്ഷീണമാകും.
ഐസിസിയുടെ പുതിയ ടെസ്റ്റ് റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ ആസ്‌ട്രേലിയയുടെ മാർനസ് ലബുഷെയ്ൻ ഒന്നാം സ്ഥാനത്ത്. ആഷസ് ടെസ്റ്റിലെ മിന്നും പ്രകടനമാണ് ലബുഷെയ്ൻ തുണയായത്. അതേസമയം ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് തിരിച്ചടി നേരിട്ടു. ഏഴാം സ്ഥാനത്തേക്കാണ് കോഹ്‌ലി വീണത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ തിളങ്ങാനായില്ലെങ്കില്‍ കോഹ്‌ലിക്ക് ഇനിയും ക്ഷീണമാകും.
അതേസമയം ടെസ്റ്റ് ഉപനായകൻ രോഹിത് ശർമ്മയുടെ റാങ്കിങിന് ഇളക്കം തട്ടിയിട്ടില്ല. അഞ്ചാം സ്ഥാനത്ത് തന്നെ രോഹിത് തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടിനെ മറികടന്നാണ് ലബുഷെയ്ന്‍ ഒന്നാം സ്ഥാനത്തെത്തിയത്. ആഷസ് ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ലബുഷെയ്‌നിന് തുണയായത്. രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ ലബുഷെയ്ന്‍ രണ്ടാം ഇന്നിങ്‌സില്‍ 51 റണ്‍സെടുത്തു. മത്സരത്തില്‍ ഓസീസ് വിജയിക്കുകയും ചെയ്തു. ആദ്യ ടെസ്റ്റില്‍ ലബുഷെയ്ന്‍ 74 റണ്‍സെടുത്തിരുന്നു.
912 പോയന്റാണ് ലബുഷെയ്‌നിനുള്ളത്. 897 പോയന്റുള്ള റൂട്ട് രണ്ടാമതും 884 പോയന്റുള്ള സ്റ്റീവ് സ്മിത്ത് മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. ടെസ്റ്റ് റാങ്കിങ്ങില്‍ 900 പോയന്റിലധികം നേടുന്ന ഒന്‍പതാമത്തെ ഓസീസ് താരമാണ് ലബുഷെയ്ന്‍.
മാർനസ് ലബുഷെയൻ(ആസ്‌ട്രേലിയ) ജോ റൂട്ട്(ഇംഗ്ലണ്ട്)സ്റ്റീവ് സ്മിത്ത്(ആസ്‌ട്രേലിയ)കെയിൻ വില്യംസൺ(ന്യൂസിലാൻഡ്)രോഹിത് ശർമ്മ(ഇന്ത്യ)ഡേവിഡ് വാർണർ(ആസ്‌ട്രേലിയ)വിരാട് കോഹ്ലി(ഇന്ത്യ)ദിമുത് കരുണരത്‌നെ(ശ്രീലങ്ക)ബാബർ അസം(പാകിസ്താൻ)ട്രാവിസ് ഹെഡ്(ആസ്‌ട്രേലിയ) എന്നിവരാണ് ആദ്യ പത്തിലുള്ളവർ. ഇതിൽ നാല് ആസ്‌ട്രേലിയൻ ബറ്റർമാരാണ് ആദ്യ പത്തിൽ ഇടം നേടിയവർ.
ICC Test Rankings: Virat Kohli Slips To No 7, Marnus Labuschagne Is New World No 1 Batter
Adjust Story Font
16