പുജാര ഫോമിലായതിന് കോഹ്‌ലിക്ക് 'കൊട്ട്': ട്വിറ്ററിലിങ്ങനെയാണ്...
റൺസ് കണ്ടെത്താൻ വിഷമിക്കുന്ന കോഹ്‌ലി, പുജാരയെ മാതൃകയാക്കണമെന്നും വെറുതെ വീട്ടിലിക്കരുതൊന്നുമെക്കെയാണ് ചിലർ ട്വീറ്റ് ചെയ്യുന്നത്
മുംബൈ: കരിയറിന്റെ മോശം അവസ്ഥയിലൂടെയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കടന്നുപോകുന്നത്. കഴിഞ്ഞ രണ്ട് വർഷമായി മുൻഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്നൊരു സെഞ്ച്വറി പിറന്നിട്ട്. അതേസമയം തന്നെയാണ് ഇംഗ്ലണ്ടിൽ ചേതേശ്വർ പുജാര ബാറ്റുകൊണ്ട് അത്ഭുതങ്ങൾ സൃഷ്ടിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റിൽ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ബാറ്റർ എന്നാണ് പുജാരയുടെ വിലാസം.
എന്നാൽ ഇംഗ്ലണ്ടിലെ ആഭ്യന്തര മത്സരങ്ങളിൽ പുജാര വിളയാടുകയാണ്. സസെക്‌സിന് വേണ്ടിയാണ് താരം കളിക്കുന്നത്. 13 ഇന്നിങ്‌സുകളിൽ നിന്ന് താരം നേടിയത് 1000 റൺസ്. ബാറ്റിങ് ആവറേജ് 109.40!. ഏകദിന പതിപ്പായ റോയൽ വൺ ഡേ കപ്പിലും പുജാര ഫോം തുടർന്നു. ഏകദിന ഫോർമാറ്റിലും നായകനായ പുജാര ടീമിനെ സെമി ഫൈനലിൽ എത്തിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളിൽ നിന്ന് പുജാര അടിച്ചെടുത്തത് മൂന്ന് സെഞ്ച്വറികൾ. ഇങ്ങനെ അപാര ഫോമിൽ പുജാര കുതിക്കുമ്പോൾ ചിലർ കോഹ് ലിയെയാണ് ഉന്നമിടുന്നത്.
റൺസ് കണ്ടെത്താൻ വിഷമിക്കുന്ന കോഹ്‌ലി, പുജാരയെ മാതൃകയാക്കണമെന്നും വെറുതെ വീട്ടിലിക്കരുതൊന്നുമെക്കെയാണ് ചിലർ ട്വീറ്റ് ചെയ്യുന്നത്. ഇന്ത്യയുടെ ഏകദിന ഫോര്‍മാറ്റിലേക്ക് പുജാരയെ പരിഗണിക്കണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞ മത്സരത്തിൽ 75 പന്തിലാണ് പുജാര സെഞ്ച്വറി തികച്ചത്. ആ മത്സരത്തിൽ പുജാര നേടിയത് 90 പന്തുകളിൽ നിന്ന് 132 റൺസ്. ലിസ്റ്റ് എ ക്രിക്കറ്റിൽ ഒരു റെക്കോർഡും പുജാര നേടി. ബാറ്റിങ് ശരാശരിയിൽ(മിനിമം 100 ഇന്നിങ്‌സ്) വിരാട് കോഹ്‌ലിയേയും ബാബർ അസമിനെയും പുജാര പിന്തളളി.
Tera kab khoon kholega re chhamiya🤔 https://t.co/RW50xxbsHW
— Krishna Khandelwal (@krishnahitman2) August 23, 2022
Kohli Babu should do this imho ASAP. Join the county team and get some runs under your belt
— Mohan Manikanta (@mohan_moneycant) August 23, 2022
Highest List A batting averages (min. 100 innings)
— Lalith Kalidas (@lal__kal) August 23, 2022
Michael Bevan - 57.86 (385 inn.)
CHETESHWAR PUJARA - 57.48 (109 inn.)*
Babar Azam - 56.56 (153 inn.)
Virat Kohli - 56.50 (286 inn.)
Khurram Manzoor - 53.52 (166 inn.)
AB de Villiers - 53.47 (252 inn.) https://t.co/FzcA9o4UOf
Adjust Story Font
16