Quantcast

വിരാട് കോഹ്‌ലിക്ക് 33ാം പിറന്നാൾ; ആശംസകളുമായി കായിക പ്രേമികൾ

'എ പ്രൌഡ് ഹസ്ബൻഡ് ആൻഡ് ഫാദർ' എന്ന് ട്വിറ്ററിൽ സ്വയം വിശേഷിപ്പിക്കുന്ന കോഹ്‌ലിക്ക് മകൾ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാൾ കൂടിയാണിത്

MediaOne Logo

Sports Desk

  • Updated:

    5 Nov 2021 4:03 AM

Published:

5 Nov 2021 1:35 AM

വിരാട് കോഹ്‌ലിക്ക് 33ാം പിറന്നാൾ; ആശംസകളുമായി കായിക പ്രേമികൾ
X

ടി 20 ലോകകപ്പിൽ സ്‌കോട്‌ലാൻഡിനെതിരായ നിർണായക മത്സരം ഇന്ന് നടക്കാനിരിക്കെ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് 33ാം ജന്മദിനാശംസകളുമായി കായികപ്രേമികൾ. 1988 നവംബർ അഞ്ചിനാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ കപ്പിത്താൻ ജനിച്ചത്. 'എ പ്രൌഡ് ഹസ്ബൻഡ് ആൻഡ് ഫാദർ എന്ന് ട്വിറ്ററിൽ സ്വയം വിശേഷിപ്പിക്കുന്ന കോഹ്‌ലിക്ക് മകൾ ജനിച്ച ശേഷമുള്ള ആദ്യ പിറന്നാൾ കൂടിയാണിത്.

പാക്കിസ്താനെതിരെയുള്ള മത്സരശേഷം മുഹമ്മദ് ഷമിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ പ്രതികരിച്ച ശേഷം കോഹ്‌ലിയുടെ 10 മാസം പ്രായമുള്ള മകൾക്കെതിരെ ബലാത്സംഗ ഭീഷണി ഉയർന്നിരുന്നു. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ ഡെൽഹി പൊലീസിന് നോട്ടീസയച്ചിരിക്കുകയാണ്. 200 ശതമാനം ഷമിക്കൊപ്പമാണെന്നും മതത്തിന്റെ പേരിൽ വിവേചനം നടത്തുന്നത് ഒരു മനുഷ്യന് ചെയ്യാനാകുന്ന മോശം കാര്യമാണെന്നും കോഹ്‌ലി പ്രതികരിച്ചിരുന്നു. ഏതായാലും #HappyBirthdayViratKohli എന്ന ഹാഷ്ടാഗ് ട്വിറ്റർ ട്രെൻഡിങിൽ ഒന്നാമതാണ്. ടി 20 ലോകകപ്പിൽ സെമിയിൽ ഇന്ത്യൻ ടീമെത്തുന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കേയാണ് കോഹ്‌ലിയുടെ പിറന്നാൾ എത്തുന്നത്.




ലോകകപ്പ് സന്നാഹ മത്സരങ്ങൾ വിജയിച്ചു തുടങ്ങിയ ടീം, ആദ്യ രണ്ടു മത്സരങ്ങളിലും അമ്പേ പരാജയപ്പെട്ടിരുന്നു. എന്നാൽ അഫ്ഗാനിസ്താനെതിരെ ടൂർണമെൻറിലെ ഏറ്റവും വലിയ സ്‌കോർ നേടി വിജയവഴിയിൽ തിരിച്ചുവന്നു. സ്‌കോട്‌ലാൻഡിനെതിരെയും വിജയം തുടരാനാണ് ശ്രമം. എന്നാൽ ഇതര ടീമുകളുടെ പ്രകടനം കൂടി സെമിഫൈനൽ പ്രവേശനത്തിൽ നിർണായകമാകും.

ടി 20 ലോകകപ്പോടെ കോഹ്‌ലി നായക സ്ഥാനം ഒഴിയുകയാണ്. ഏകദിനത്തിലും ക്യാപ്റ്റൻസി ഒഴിയും. നായകസ്ഥാനത്തിന്റെ സമ്മർദത്തിൽ കളിമികവ് നഷ്ടപ്പെടുന്നത് ഒഴിവാക്കാനാണ് താരത്തിന്റെ തീരുമാനം. രോഹിത് ശർമ നായകനാകണമെന്ന് പുതിയ കോച്ച് രാഹുൽ ദ്രാവിഡ് അഭിപ്രായപ്പെട്ടിരുന്നു. ഐ.പി.എല്ലിൽ ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് ക്യാപ്റ്റൻസി കോഹ്‌ലി ഒഴിയുകയാണ്. എതായാലും സാമൂഹിക മാധ്യമങ്ങളിൽ കോഹ്‌ലിയ്ക്ക് പിറന്നാൾ ആശംസ നേർന്ന് ആരാധകരുടെ പോസ്റ്റുകളും വീഡിയോകളും പ്രചരിക്കുകയാണ്. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സ് ആരാധകരും ക്യാപ്റ്റന് ആശംസകളുമായി രംഗത്തുണ്ട്.








TAGS :

Next Story