Quantcast

'ഗ്യാലറിയിലെത്തിയില്ല': ഒറ്റക്കൈയിൽ ഏവരെയും അമ്പരപ്പിച്ചൊരു കോഹ്‌ലിയുടെ ക്യാച്ച്‌

ബാറ്റിങില്‍ തിളങ്ങാനായില്ലെങ്കിലും ഫീല്‍ഡിങില്‍ ഉഗ്രന്‍ പ്രകടനമാണ് കോഹ് ലി പുറത്തെടുത്തത്. അതിലൊന്നായിരുന്നു പാറ്റ് കമ്മിന്‍സിനെ പുറത്താക്കാനെടുത്ത ക്യാച്ച്

MediaOne Logo

Web Desk

  • Updated:

    2022-10-17 13:46:45.0

Published:

17 Oct 2022 1:44 PM GMT

ഗ്യാലറിയിലെത്തിയില്ല: ഒറ്റക്കൈയിൽ ഏവരെയും അമ്പരപ്പിച്ചൊരു കോഹ്‌ലിയുടെ ക്യാച്ച്‌
X

ബ്രിസ്‌ബെയിൻ: ടി20 ലോകകപ്പ് സന്നാഹ മത്സരത്തിൽ ആസ്‌ട്രേലിയക്കെതിരെ ത്രില്ലടിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഓവറില്‍ ഒരു റണ്ണൗട്ട് ഉള്‍പ്പടെ തുടരെ നാല് വിക്കറ്റുകള്‍ വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനമാണ് ഇന്ത്യക്ക് ജയമൊരുക്കിയത്. ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം.

ബാറ്റിങില്‍ തിളങ്ങാനായില്ലെങ്കിലും ഫീല്‍ഡിങില്‍ ഉഗ്രന്‍പ്രകടനമാണ് കോഹ് ലി പുറത്തെടുത്തത്. അതിലൊന്നായിരുന്നു പാറ്റ് കമ്മിന്‍സിനെ പുറത്താക്കാനെടുത്ത ക്യാച്ച്. ബൗണ്ടറി ലൈനിനു സമീപം നിൽക്കുകയായിരുന്ന കോലി ഒറ്റക്കൈകൊണ്ടാണു പന്ത് പിടിച്ചെടുത്തത്. ഇതിന്റെ വി‍ഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. ഷമിയെ ലോങ് ഓണിനു മുകളിലൂടെ ഗ്യാലറിയിലെത്തിക്കാനായിരുന്നു കമ്മിൻസിന്റെ ശ്രമം.

സിക്സെന്നുറപ്പിച്ച ഷോട്ട് വിരാട് കോലി ഒറ്റക്കൈകൊണ്ട് ചാടിപ്പിടിക്കുകയായിരുന്നു. ആസ്ട്രേലിയന്‍ താരങ്ങളും ഇൌ ക്യാച്ചിന് കയ്യടിക്കുന്നുണ്ടായിരുന്നു. ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 186 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ 20 ഓവറിൽ പത്ത് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുക്കാനേ ഓസീസിനു സാധിച്ചുള്ളൂ. ആസ്‌ട്രേലിയയുടെ അവസാന 7 ബാറ്റേഴ്‌സും മടങ്ങിയത് സ്‌കോര്‍ രണ്ടക്കം കടത്താനാവാതെ. 54 പന്തില്‍ നിന്ന് 76 റണ്‍സ് എടുത്ത ആരോണ്‍ ഫിഞ്ച് ആണ് ആസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍.

TAGS :

Next Story