Quantcast

'ജഡേജയല്ല, ധോണിയുടെ പിൻഗാമിയാകാൻ പറ്റിയ ഒരാളുണ്ട്': നിർദേശവുമായി വീരേന്ദർ സെവാഗ്

ഈ സീസൺ തുടക്കത്തിൽ ചെന്നൈയെ നയിച്ച രവീന്ദ്ര ജഡേജ അല്ല എന്നതാണ് സെവാഗിന്റെ തെരഞ്ഞെടുപ്പിലെ പ്രത്യേകത

MediaOne Logo

Web Desk

  • Updated:

    2022-05-14 06:26:43.0

Published:

14 May 2022 6:25 AM GMT

ജഡേജയല്ല, ധോണിയുടെ പിൻഗാമിയാകാൻ പറ്റിയ ഒരാളുണ്ട്: നിർദേശവുമായി വീരേന്ദർ സെവാഗ്
X

ചെന്നൈ: ചെന്നൈ സൂപ്പർകിങ്‌സിൽ എം.എസ് ധോണിയുടെ പിൻഗാമി ആരാകണമെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ഈ സീസൺ തുടക്കത്തിൽ ചെന്നൈയെ നയിച്ച രവീന്ദ്ര ജഡേജ അല്ല എന്നതാണ് സെവാഗിന്റെ തെരഞ്ഞെടുപ്പിലെ പ്രത്യേകത. കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ഉടമ റിതുരാജ് ഗെയിക്‌വാദിന്റെ പേരാണ് സെവാഗ് നിർദേശിക്കുന്നത്.

ഗെയിക്‌വാദും ധോണിയും തമ്മിൽ ഒത്തിരി സാമ്യതകളുണ്ടെന്നാണ് സെവാഗ് പറയുന്നത്. ' മഹാരാഷ്ട്രയുടെ ക്യാപ്റ്റനാണ് ഗെയിക് വാദ്. വളരെ നിശബ്ദമായാണ് ഗെയിക്‌വാദ് കളിക്കുന്നത്. സെഞ്ച്വറി അടിച്ചാലും അത് അവന്റെ മാനറിസത്തിൽ കാണിക്കില്ല എന്ന മട്ടിലാണ് ആഘോഷങ്ങള്‍. ഇനി പൂജ്യത്തിന് പുറത്തായാലും ഇങ്ങനെതന്നെ. ശാന്തനാണ്. ഒരു മികച്ച ക്യാപ്റ്റനാകാൻ ആവശ്യമായ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്- സെവാഗ് പറയുന്നു.

അതേസമയം അടുത്ത വർഷവും ധോണിക്ക് ചെന്നൈ കുപ്പായത്തിൽ തന്നെ കളിക്കാനാകുമെന്നാണ് മുന്‍ ആസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യുഹെയ്ഡൻ പറയുന്നത്. 'എത്ര വേഗത്തിലാണ് അയാള്‍ വിക്കറ്റുകള്‍ക്കിടയില്‍ ഓടുന്നത്, ഹോ! ഈ തലത്തിലുള്ള ഒരു മത്സരത്തില്‍ ഒരു സാധാരണ അത്‌ലറ്റിന്റെ പ്രായത്തിനപ്പുറം ധോണിയുടെ പ്രകടനം എത്തുന്നു. ധോണിക്ക് തുടര്‍ന്നും കളിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍, അയാള്‍ക്കതിന് കഴിയും കാരണം തന്റെ ടീമിനായി എപ്പോഴും നിലകൊള്ളുന്ന ഒരാളാണ് അദ്ദേഹം', ഹെയ്ഡന്‍ പറഞ്ഞു.

അതേസമയം മുംബൈ ഇന്ത്യന്‍സിനെതിരായ അവസാന മത്സരത്തിലും തോറ്റതോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അസ്തമിച്ചിരുന്നു. ഇതോടെ, പ്ലേ ഓഫിലെത്താതെ പുറത്താവുന്ന രണ്ടാമത്തെ ടീമായി നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ മാറി. പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും നിലനിര്‍ത്താന്‍ വിജയം അനിവാര്യമായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് അഞ്ച് വിക്കറ്റിന് ചെന്നൈയെ തകർത്തത്.

Summary-Not Ravindra Jadeja! Virender Sehwag picks captain MS Dhoni's long-term successor at Chennai Super Kings

TAGS :

Next Story