Quantcast

'ടി20യിൽ രോഹിത് നായകനാവേണ്ട': സെവാഗ് പറയുന്നതിന് പിന്നിൽ...

പരിക്കും ജോലിഭാരവും കാരണം ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം രോഹിത്തിന് ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളിക്കാനായിരുന്നില്ല.

MediaOne Logo

Web Desk

  • Updated:

    2022-06-28 04:33:03.0

Published:

28 Jun 2022 4:32 AM GMT

ടി20യിൽ രോഹിത് നായകനാവേണ്ട: സെവാഗ് പറയുന്നതിന് പിന്നിൽ...
X

മുംബൈ: ടി20 ഫോർമാറ്റിൽ രോഹിത് ശർമ്മയെ ക്യാപ്റ്റൻസി ചുമതലകളിൽ നിന്ന് മാറ്റിക്കൊടുക്കണമെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ്. ജോലിഭാരം കുറയാനും മറ്റുഫോര്‍മാറ്റുകളില്‍ മികവോടെ കൈകാര്യം ചെയ്യാനും ഇതോടെ രോഹതിനാകുമെന്നും സെവാഗ് പറഞ്ഞു. പരിക്കും ജോലിഭാരവും കാരണം ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം രോഹിത്തിന് ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും കളിക്കാനായിരുന്നില്ല.

ടി20 ഫോർമാറ്റിൽ ക്യാപ്റ്റനായി ഇന്ത്യന്‍ മാനേജ്മെന്റ് മാറ്റാരേയെങ്കിലും കാണുന്നുണ്ടെങ്കില്‍ അയാളെ പരിഗണിക്കണം. അത് രോഹിതിന് ആശ്വാസമാകും പ്രായം കണക്കിലെടുത്ത് ജോലിഭാരവും മാനസിക ക്ഷീണവും നിയന്ത്രിക്കാൻ രോഹിതിനെ അനുവദിക്കണം- സെവാഗ് പറഞ്ഞു. ടി20യിൽ പുതിയൊരാളെ ക്യാപ്റ്റനായി നിയമിച്ചുകഴിഞ്ഞാൽ, അത് രോഹിതിന് ഇടവേളകളെടുക്കാനും ടെസ്റ്റിലും ഏകദിനത്തിലും ടീം ഇന്ത്യയെ മറ്റൊരു തലത്തിലെത്തിക്കാനാകുമെന്നും സെവാഗ് കൂട്ടിച്ചേര്‍ചത്തു.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പേസ് വിസ്മയം ഉമ്രാന്‍ മാലിക്കും ഉണ്ടാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഉമ്രാന് ഒപ്പം ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും അടങ്ങുന്നതാവും ഇന്ത്യയുടെ പേസാക്രമണമെന്നും സെവാഗ് പറഞ്ഞു. സമീപകാലത്ത് തന്നില്‍ ഏറ്റവുമധികം മതിപ്പുളവാക്കിയ പേസറാണ് ഉമ്രാന്‍ മാലിക്കെന്നും സെവാഗ് പറഞ്ഞു. ഐപിഎല്ലില്‍ ഒട്ടേറെ പേസര്‍മാരുടെ ഉദയം കണ്ടെങ്കിലും മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി ദീര്‍ഘകാലം കളിക്കാന്‍ പോകുന്ന താരം ഉമ്രാനായാരിക്കുമെന്നും സെവാഗ് പറഞ്ഞു.

അതേസമയം ഇംഗ്ലണ്ടിനെതിരെ ജൂലൈ ഒന്നിന് ആരംഭിക്കുന്ന ടെസ്റ്റ് മത്സരത്തിൽ രോഹിത് കളിക്കില്ലെന്നാണ് സൂചന. കോവിഡ് ബാധിച്ചതിനാൽ അദ്ദേഹമിപ്പോൾ ക്വാറന്റൈനിൽ കഴിയുകയാണ്. പകരക്കാരനായി മായങ്ക് അഗർവാളിനെ ടീമിലേക്ക് വിളിച്ചിട്ടുണ്ട്. രോഹിത് കളിക്കുകയാണെങ്കിൽ ടെസ്റ്റ് ക്യാപ്റ്റനായുള്ള ഇംഗ്ലണ്ടിലെ ആദ്യമത്സരമാവും രോഹിതിന്. കോവിഡ് മൂലം മാറ്റിവെച്ച മത്സരം കളിക്കാനാണ് ഇന്ത്യ, ഇംഗ്ലണ്ടിലെത്തിയത്.

Summary- Rohit Sharma should be relieved from T20I captaincy to manage his workload, says Virender Sehwag

TAGS :

Next Story