'അത് നോ ബോൾ': ശർദുൽ താക്കൂറിന്റെ പുറത്താകലിൽ വിവാദം പുകയുന്നു...
റബാഡയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ശാര്‍ദുല്‍ മടങ്ങിയത്. 26 പന്തില്‍ നിന്ന് 10 റണ്‍സ് ആണ് ശാര്‍ദുല്‍ നേടിയത്. ഒരു ഫോറും സിക്സറും സഹിതമായിരുന്നു ശര്‍ദുല്‍ താക്കൂറന്റെ ഇന്നിങ്സ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സില്‍ നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ശാര്‍ദുല്‍ താക്കൂര്‍ പുറത്തായത് നോബോളില്‍?
റബാഡയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ശര്‍ദുല്‍ മടങ്ങിയത്. 26 പന്തില്‍ നിന്ന് 10 റണ്‍സ് ആണ് ശാര്‍ദുല്‍ നേടിയത്. ഒരു ഫോറും സിക്സറും സഹിതമായിരുന്നു ശര്‍ദുല്‍ താക്കൂറന്റെ ഇന്നിങ്സ്.
എന്നാല്‍ ശര്‍ദുല്‍ താക്കൂര്‍ പുറത്തായ റബാഡയുടെ പന്ത്, നോബോള്‍ ആയിരുന്നു എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. നോബോള്‍ വിളിക്കാതിരുന്ന ഓണ്‍ ഫീല്‍ഡ് അമ്പയറേയും നോബോള്‍ ആണോ എന്ന പരിശോധിക്കാതിരുന്ന തേര്‍ഡ് അമ്പയറേയും ആരാധകര്‍ വിമര്‍ശിക്കുന്നു.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പതറുന്നു. 168 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റുകളാണ് നഷ്ടമായത്. ഇന്ത്യയ്ക്കിപ്പോള്‍ 291 റണ്‍സ് ലീഡുണ്ട്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 16 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാനായി എത്തിയ ശാര്‍ദുല്‍ താക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
Great umpiring. The Shardul Thakur wicket. #INDvsSA #INDvSA #TeamIndia @BCCI pic.twitter.com/GVuBHTXwG2
— Mayuresh Chavan (@MayurChavan8491) December 29, 2021
Adjust Story Font
16