Quantcast

'ഇത്രയേയുള്ളോ മോടി': മഴയിൽ ചോർന്നൊലിച്ച് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം

മഴയിൽ ചോർന്നൊലിക്കുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    29 May 2023 6:23 AM GMT

Water Leakage in Narendra Modi Stadium
X

നരേന്ദ്ര മോദി സ്റ്റേഡിയം 

അഹമ്മദാബാദ്: ചോർന്നൊലിച്ച് നരേന്ദ്രമോദി സ്റ്റേഡിയം. കനത്ത മഴയിൽ 2023 ഐപിഎൽ ഫൈനൽ റിസർവ്ദിനമായ ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഒരൊറ്റ പന്ത് പോലും എറിയാൻ കഴിഞ്ഞിരുന്നില്ല. ടോസ് പോലും ഉപേക്ഷിച്ചു. അതിനിടയ്ക്ക് മഴ മാറി നിന്നെങ്കിലും ഇടക്ക് വീണ്ടും എത്തി. കട്ട്ഓഫ് ടൈമിലും മഴ കളിച്ചതിനാൽ മത്സരം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

അതേസമയം മഴയിൽ ചോർന്നൊലിക്കുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. മഴയ്ക്കിടെ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്നതാണ് വീഡിയോയിലുള്ളത്. മേല്‍ക്കൂരയ്ക്ക് താഴെ ആരാധകര്‍ക്ക് ഇരിക്കാന്‍ പോലും സാധിക്കുന്നില്ല. പഴയ സ്റ്റേഡിയം വിപുലീകരിച്ച് അടുത്തിടെയാണ് നരേന്ദ്രമോദി സ്റ്റേഡിയം എന്നാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റേഡിയം എന്നാണ് നരേന്ദ്രമോദി സ്റ്റേഡിയത്തെ വിശേഷിപ്പിക്കുന്നത്. എന്നിട്ടും നല്ലൊരു മഴ പെയ്താൽ ചോർന്നൊലിക്കുന്നതാണോ നവീകരണം എന്നാണ് ആരാധകർ വീഡിയോ പങ്കുവെച്ച് ചോദിക്കുന്നത്.

മോദി സ്റ്റേഡിയത്തിന് ബാഹ്യ അലങ്കാരം മാത്രമാണോ എന്ന് ചിലർ ചോദിക്കുന്നു. ചോർന്നൊലിക്കുന്ന നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 1.32 ലക്ഷം പേർക്ക് ഒരേസമയം ഇരുന്ന് കളികാണാനാകും എന്നതാണ് നരേന്ദ്രമോദി സ്റ്റേഡിയത്തിന്റെ പ്രത്യേകത. സർദാർ പട്ടേൽ ക്രിക്കറ്റ് സ്റ്റേഡിയമാണ് നവീകരണത്തിന് ശേഷം നരേന്ദ്രമോദി സ്റ്റേഡിയം എന്നാക്കിയത്. കനത്ത മഴയാണ് ഇന്നലെ പെയ്തത്. ഫൈനൽ ആയതിനാൽ തന്നെ ആരാധകർ തിങ്ങിനിറഞ്ഞിരുന്നു. എന്നാൽ ഇടവിട്ട് മഴ പെയ്തതിനാൽ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

ആരാധകരെ നിരാശരാക്കുന്ന പ്രഖ്യാപനമായിരുന്നു അത്. കയ്യിലെ ടിക്കറ്റ് സൂക്ഷിക്കണമെന്നും തിങ്കളാഴ്ച ഉപയോഗപ്പെടുത്താമെന്ന അറിയിപ്പ് പിന്നീട് വന്നു. അതേസമയം റിസർവ്ദിനമായ ഇന്നും മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ ഇന്നലത്തെപ്പോലെ മത്സരം പൂർണമായും തടസപ്പെടുത്തിയേക്കില്ല. കട്ട് ഓഫ് ടൈമും അതും അല്ലെങ്കിൽ സൂപ്പർ ഓവറിലെങ്കിലും ഇന്ന് കളി തീരുമാനമാക്കും. നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത് ടൈറ്റൻസ്.

TAGS :

Next Story